Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightജൂഡോയിൽ ഇന്ത്യക്ക്...

ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം, കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി അസ്മിത ഡേയും ഹർഷ് സിങ്ങും

text_fields
bookmark_border
ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം, കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി അസ്മിത ഡേയും ഹർഷ് സിങ്ങും
cancel

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യക്കായി ചരിത്രനേട്ടം കുറിച്ച് അസ്മിത ഡേയും ഹർഷ് സിങ്ങും. വനിതകളുടെ 48 കിലോഗ്രാം വിഭാഗം ഫൈനലിൽ കാനഡയുടെ ഹെയ്ദി ക്വാച്ചിനെ തോൽപ്പിച്ചാണ് അസ്മിത സ്വർണമെഡൽ സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും 23-കാരിയായ അസ്മിത സ്വന്തം പേരിലാക്കി.

ഇരുതാരങ്ങളും നിശ്ചിത സമയത്ത് 1-1 ന് സമനില പാലിച്ചതിനെ തുടർന്ന് ഗോൾഡൻ സ്കോർ പിരീഡിലേക്ക് നീണ്ട മത്സരത്തിലാണ് അസ്മിത വിജയം കണ്ടത്. സ്കോട്ട്ലൻഡിന്റെ ഈവ എവിങ്, സമ്മർ ഷാ എന്നിവരെ തോൽപ്പിച്ചാണ് താരം ഫൈനലിലേക്ക് മുന്നേറിയത്.

അസ്മിതയുടെ ചരിത്രനേട്ടത്തിന് പിന്നാലെ പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിലും ഇന്ത്യ സുവർണ്ണ നേട്ടം ആവർത്തിച്ചു. ഓസ്ട്രേലിയയുടെ ജോഷ്വാ കാറ്റ്സിനെ തോൽപ്പിച്ചാണ് ഹർഷ് സിങ് രാജ്യത്തിനായി സ്വർണം നേടിയത്. ഗെയിംസ് ജൂഡോയിൽ ഇന്ത്യയുടെ ഇരട്ടസ്വർണ്ണ നേട്ടം രാജ്യത്തിന് അഭിമാനകരമായ മുഹൂർത്തമായി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian sportsjudoGold MedalGlasgowCommonwealth Games 2026
News Summary - Commonwealth Games Judo: Double Gold for India as Asmita Dey and Harsh Singh Make History
Next Story