41ാം വയസ്സിൽ 41 പന്തിൽ സെഞ്ച്വറിയുമായി ഡിവിലിയേഴ്സ് ഷോ -വിഡിയോ
text_fieldsസെഞ്ച്വറി തികച്ച എബി ഡി വിലിയേഴ്സ് കാണികളെ അഭിവാദ്യം ചെയ്യുന്നു
ന്യുഡൽഹി: പ്രായം 40 പിന്നിട്ടിട്ടും പഴയകാല ബാറ്റിങ് പ്രതാപം വിടാതെ പ്രോട്ടീസ് താരം എബി ഡി വിലിയേഴ്സിന്റെ തകർപ്പൻ സെഞ്ച്വറി. വെറ്ററൻ താരനിര പാഡുകെട്ടിയ ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരായ മത്സരത്തിലാണ് 41കാരനായ ഡിവിലിയേഴ്സ് അത്രയും പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയത്.
ലെസ്റ്ററിലെ ഗ്രേസ് റോഡ് മൈതാനത്ത് ബൗളർമാരെ നിർദയം അടിച്ചുപറത്തിയ താരം 15 ഫോറും ഏഴു സിക്സറും പറത്തി. ഒരു ഘട്ടത്തിൽ പോലും എതിരാളികൾക്ക് അവസരം നൽകാതെ കളി നയിച്ചപ്പോൾ ടീമിന് അനായാസ ജയവും സ്വന്തമായി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് 152 റൺസായിരുന്നു സമ്പാദ്യം.
ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിൽ വെയ്ൻ പാർണൽ, ഇംറാൻ താഹിർ എന്നിവർ രണ്ടു വീതം വിക്കറ്റുമായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ഹാഷിം അംലക്കൊപ്പം ഇന്നിങ്സ് ആരംഭിച്ച ഡിവിലിയേഴ്സ് 51 പന്തിൽ 116 റൺസെടുത്ത് പുറത്താകാതെ നിന്നു. കൂട്ടുനൽകി പുറത്താകാതെ 25 പന്തിൽ 29 റൺസുമായി അംല കാവൽക്കാരനായപ്പോൾ 10 വിക്കറ്റിനായിരുന്നു ജയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.