Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യ കീഴടക്കാൻ ദ്രാവിഡിന്‍റെയും സെവാഗിന്‍റെയും മക്കൾ; അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ

text_fields
bookmark_border
ഏഷ്യ കീഴടക്കാൻ ദ്രാവിഡിന്‍റെയും സെവാഗിന്‍റെയും മക്കൾ; അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ
cancel

ന്യൂഡൽഹി: എ.സി.സി പുരുഷ അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം പിടിച്ച് ഇന്ത്യൻ ഇതിഹാസങ്ങളായ രാഹുൽ ദ്രാവിഡിന്റെ മകനായ അൻവയ് ദ്രാവിഡും വീരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ സെവാഗും. ബി.സി.സി.ഐ പ്രഖ്യാപിച്ച 15 അംഗ ടീമിലാണ് ഇരുവരും ഇടം കണ്ടെത്തിയത്.

നവംബർ അഞ്ച് മുതൽ 14 വരെ ഒമാനിലെ മസ്കറ്റിലാണ് അണ്ടർ 19 ഏഷ്യ കപ്പ് നടക്കുന്നത്. ലക്ഷ്യ റായ്ചന്ദാനി ടീമിന്റെ ക്യാപ്റ്റനായെത്തുമ്പോൾ യാഷ്‌വർധൻ ചൗഹാൻ വൈസ് ക്യാപ്റ്റന്റെ കുപ്പായത്തിലെത്തും. അടുത്തിടെ അവസാനിച്ച വിനൂ മങ്കാദ് ടൂർണമെന്റിലെ മിന്നും പ്രകടനമാണ് അൻവയ്ക്കും ആര്യവീറിനും ടീമിലേക്കുള്ള വഴി തെളിച്ചത്. ടൂർണമെന്റിൽ അൻവയ് ഗുജറാത്തിനെതിരെ 100 പന്തിൽ 151 റൺസുമായി തിളങ്ങിയിരുന്നു. കൂടാതെ ഡെത്ത് ഓവറുകളിലും 17 കാരൻ കർണാടകയ്ക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

മറുവശത്ത് 19 കാരനായ ആര്യവീർ ഡൽഹി നിരയിൽ മികച്ച പ്രകടനങ്ങൾ നടത്തി ശ്രദ്ധ നേടിയിരുന്നു. ടൂർണമെന്റിൽ വിജയനഗരത്തിൽ ചണ്ഡീഗഡിനെതിരെ നടന്ന മത്സരത്തിൽ താരം 143 പന്തിൽ 173 റൺസാണ് അടിച്ചെടുത്തത്. അൻവയ്യും ആര്യവീറും നേരത്തെ തന്നെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ആസ്ട്രേലിയക്കെതിരെയും ശ്രീലങ്കക്കെതിരെയുമായിരുന്നു ഇരുവരും കളിച്ചത്. വിക്കറ്റ് കീപ്പറായ അൻവയ് ശ്രീലങ്കക്കെതിരെ ഏകദിനത്തിൽ 67 പന്തിൽ 87 റൺസെടുത്തപ്പോൾ ആസ്ട്രേലിയക്കെതിരെ ഒമ്പത് പന്തിൽ 38 റൺസും എടുത്ത് മികവ് തെളിയിച്ചു. ഓപ്പണറായി ഇറങ്ങിയ ആര്യവീർ ഏകദിനത്തിൽ 28, 47, 34 റൺസിന്റെ ഇന്നിങ്‌സുകളുമായി തിളങ്ങി.

ആസ്‌ട്രേലിയ - ശ്രീലങ്ക അണ്ടർ 19 പരമ്പരകളിൽ തിളങ്ങിയ കുശാഗ്ര ഓജ, മനാൽ ചൗഹാൻ എന്നിവരും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ആസ്‌ട്രേലിയക്കെതിരെ പത്താം നമ്പറിൽ ഇറങ്ങി 84 പന്തിൽ 92 റൺസെടുത്ത വിസ്‍മയിപ്പിച്ച തിളങ്ങിയ മീഡിയം പേസർ മോഹിത് ഉൽവയും ടീമിലുണ്ട്. അതേസമയം, ഇന്ത്യ ഏഷ്യ കപ്പിൽ ഗ്രൂപ്പ് എ യിലാണ്. നേപ്പാൾ, പാകിസ്ഥാൻ, യു.എ.ഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി

അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്

ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റൻ), ആര്യവീർ സെവാഗ്, വി.കെ വിനീത്, യാഷ്‌വർധൻ ചൗഹാൻ (വൈസ് ക്യാപ്റ്റൻ), കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനൽ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), വി. യഷ്വീർ, ആര്യൻ സവ്സാനി, മോഹിത് ഉൽവ, കാവ്യ പട്ടേൽ, ഷാവിൻ വിനോദ്, ഇഷാൻ സൂദ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anvay Dravid and Aryavir Sehwag named in India squad for U19 Asia Cup
Next Story