Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അശ്വിൻ, നിങ്ങളുടെ ഫസ്റ്റ് ചോയ്‌സായ സഞ്ജു പരമ്പരയിലുടനീളം പരാജയപ്പെട്ടു'; അശ്വിനെ ടാഗ് ചെയ്ത് ട്രോൾ, മറുപടിയുമായി താരം

text_fields
bookmark_border
അശ്വിൻ, നിങ്ങളുടെ ഫസ്റ്റ് ചോയ്‌സായ സഞ്ജു പരമ്പരയിലുടനീളം പരാജയപ്പെട്ടു; അശ്വിനെ ടാഗ് ചെയ്ത് ട്രോൾ, മറുപടിയുമായി താരം
cancel

ചെന്നൈ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സഞ്ജുവിനെ ടീമിൽനിന്ന് ഒഴിവാക്കി പകരം യുവതാരം വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടെയാണ് താരത്തെ വിമർശിച്ച സോഷ്യൽ മീഡിയ ഉപയോക്താവിന് അശ്വിൻ രസകരമായ മറുപടി നൽകിയത്. 'സഞ്ജു എന്റെ ഫസ്റ്റ് ചോയ്‌സാണ്, എന്നാൽ നിങ്ങളുടെ ഫുൾടൈം ഒബ്‌സെഷനാണ്' എന്നായിരുന്നു അശ്വിന്റെ പ്രതികരണം.

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ആദ്യ മത്സരത്തിൽ 67 റൺസെടുത്ത സഞ്ജുവിന് പിന്നീട് മികച്ച പ്രകടനം ആവർത്തിക്കാനായില്ല. തുടർന്നുള്ള മത്സരങ്ങളിൽ 14, 18, 4, 4 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ. അവസാന രണ്ട് മത്സരങ്ങളിലും നാല് റൺസിന് പുറത്തായതോടെ സഞ്ജുവിനെതിരായ വിമർശനങ്ങളും ശക്തമായി. താരത്തിന് പകരം 15കാരനായ വൈഭവ് സൂര്യവംശിയെ ഓപ്പണറായി പരിഗണിക്കണമെന്ന ആവശ്യവും സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നു.

അവസരങ്ങൾ ലഭിച്ച രണ്ട് മത്സരങ്ങളിൽ വൈഭവ് ഒരു തവണ 45 റൺസ് നേടിയിരുന്നു. ആദ്യ മത്സരത്തിൽ നാല് റൺസിനാണ് താരം പുറത്തായത്. അതേസമയം, ഈ വർഷം ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിനും അഭിഷേക് ശർമക്കും ടീം മാനേജ്‌മെന്റിന്റെ പിന്തുണയുണ്ട്. ദീർഘകാലത്തെ പ്രകടനവും അനുഭവസമ്പത്തും പരിഗണിച്ച് താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്.

അഞ്ചാം ടി20യിൽ സഞ്ജു നാല് റൺസിന് പുറത്തായതിന് പിന്നാലെയായിരുന്നു അശ്വിനെ ലക്ഷ്യമിട്ട് സാമൂഹിക മാധ്യമത്തിൽ കമന്റ് പ്രത്യക്ഷപ്പെട്ടത്. 'ഹലോ അശ്വിൻ, നിങ്ങളുടെ ഫസ്റ്റ് ചോയ്‌സായ സഞ്ജു പരമ്പരയിലുടനീളം പരാജയപ്പെട്ടു' എന്നായിരുന്നു വിമർശകന്റെ കുറിപ്പ്. ഇതിന് മറുപടിയായി 'സഞ്ജു എന്റെ ഫസ്റ്റ് ചോയ്‌സാണ്, നിങ്ങളുടെ ഫുൾടൈം ഒബ്‌സെഷനും' എന്നായിരുന്നു അശ്വിന്റെ പ്രതികരണം. സഞ്ജുവിനെതിരായ നിരന്തര വിമർശനങ്ങളെ പരിഹസിച്ചുകൊണ്ടുള്ള അശ്വിന്റെ മറുപടി ശ്രദ്ധ നേടുകയും ചെയ്തു.

സഞ്ജുവിനും മറ്റ് സീനിയർ താരങ്ങൾക്കും പിന്തുണയുമായി നേരത്തേ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. ജനപ്രിയ തീരുമാനങ്ങളെടുക്കുകയല്ല, ശരിയായ തീരുമാനങ്ങളെടുക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്ന് അഞ്ചാം ടി20ക്ക് മുന്നോടിയായി ഗംഭീർ വ്യക്തമാക്കിയിരുന്നു. ദീർഘകാലമായി മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്ക് ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടീമിൽ ഒട്ടേറെ പ്രതിഭകളുണ്ടെന്നത് ശരിയാണ്. എന്നാൽ മികച്ച പ്രകടനം സ്ഥിരമായി കാഴ്ചവെച്ച താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നത് ഡ്രസിങ് റൂമിൽ സുരക്ഷിതത്വബോധം നിലനിർത്താനും സഹായിക്കുമെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. വിജയിച്ച തീരുമാനങ്ങൾക്കപ്പുറം ശരിയായ തീരുമാനങ്ങൾക്കാണ് പ്രാധാന്യമെന്ന നിലപാടിലാണ് ടീം മാനേജ്‌മെന്റ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ashwin Backs Sanju Samson Amid Criticism
Next Story