മികച്ച ബൗളിങ് ശരാശരി ഇനി ഓസീസ് പേസർ ബോളണ്ടിന് സ്വന്തം; തകർത്തത് 110 വർഷത്തെ റെക്കോഡ്
text_fieldsrepresentation image
മെൽബൺ: ആസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ സ്കോട്ട് ബോളണ്ടിന് റെക്കോഡ്. ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ 110 വർഷത്തിനിടെ ഏറ്റവും മികച്ച ബൗളിങ് ശരാശരി എന്ന റെക്കോഡാണ് ബോളണ്ട് സ്വന്തമാക്കിയത്.
ബോളണ്ടിന്റെ ബൗളിങ് ശരാശരി 17.33ആണ്. ടെസ്റ്റിൽ കുറഞ്ഞത് 2000 പന്ത് എറിഞ്ഞിട്ടുള്ള ബൗളർമാരുടെ പ്രകടനത്തെ വിലയിരുത്തിയാണ് റെക്കോഡ്. സബീന പാർക്കിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റിലാണ് ബോളണ്ട് ഇൗ നേട്ടം സ്വന്തമാക്കിയത്. 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയതോടെയാണ് ബോളണ്ടിനെതേടി അംഗീകാരമെത്തിയത്.
ക്രിക്കറ്റിന്റെ ആരംഭഘട്ടമായ 1800 കളിലെ ആറു ബൗളർമാരും 1900 കാലഘട്ടത്തിലെ ഇംഗ്ലണ്ട് ബൗളറായ സിഡ് ബാൺസ് മാത്രമാണ് ബോളണ്ടിന് മുന്നിലുള്ളത്. ആസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 225റൺസിലൊതുങ്ങി.
എന്നാൽ ആസ്ട്രേലിയൻ പേസ് പട ആതിഥേയരെ വെറും 143 റൺസിന് ചുരുട്ടിക്കെട്ടി ആദ്യ ഇന്നിങ്സിൽ ലീഡ് നേടി. വെസ്റ്റിൻഡീസ് ടോപ്സ്കോറർ ജോൺ കാമ്പെല്ലിന്റെ (36) വിക്കറ്റ് വീഴ്ത്തിയതും ബോളണ്ടാണ്.
1915 മുതലുള്ള ടെസ്റ്റ്ക്രിക്കറ്റ് ബൗളർമാരുടെ മികച്ച ശരാശരി ഇവ്വിധമാണ്.
സ്കോട്ട് ബോളണ്ട് (2021 മുതൽ ഇന്നുവരെ) 17.33 ശരാശരി -59 വിക്കറ്റ്
ബെർട്ട അയേൺമോങ്കർ (1928-1933) 17.97 ശരാശരി -74 വിക്കറ്റ്
ഫ്രാങ്ക് ടൈസൻ (1954- 1959) 18.56 ശരാശരി -76 വിക്കറ്റ്
അക്ഷർ പട്ടേൽ (2021- ഇന്നുവരെ) 19.34 ശരാശരി -55 വിക്കറ്റ്
ജസ്പ്രീത് ബുംറ (2018- ഇന്നുവരെ) 19.48 ശരാശരി -217 വിക്കറ്റ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.