ക്രിക്കറ്റ് ലോകകപ്പ്: മാച്ച് ഒഫീഷ്യലുകളുടെ പട്ടികയിൽ ശ്രീനാഥും നിതിൻ മേനോനും
text_fieldsനിതിൻ മേനോൻ, ജവഗൽ ശ്രീനാഥ്
ദുബൈ: ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിലെ മത്സരങ്ങൾ നിയന്ത്രിക്കുന്ന മാച്ച് ഒഫീഷ്യലുകളുടെ പട്ടിക ഐ.സി.സി പുറത്തുവിട്ടു. ലീഗ് ഘട്ടത്തിൽ ഇന്ത്യൻ അംപയർ നിതിൻ മേനോൻ, മാച്ച് റഫറി ജവഗൽ ശ്രീനാഥ് എന്നിവരടക്കം 20 പേരാണുള്ളത്.
സെമി, ഫൈനൽ പോരാട്ടങ്ങൾക്കുള്ള പട്ടിക പിന്നീട് പ്രഖ്യാപിക്കും. 16 അംപയർമാരിൽ 12 പേർ ഐ.സി.സി അംപയർമാരിലെ എമിറേറ്റ്സ് എലീറ്റ് പാനലിലുള്ളവരാണ്. അവശേഷിച്ചവർ എമർജിങ് അംപയർ പാനലിൽനിന്നുമാണ്. 2019ലെ ലോകകപ്പിലുള്ള മൂന്നു പേരെ നിലനിർത്തിയിട്ടുണ്ട്- കുമാര ധർമസേന, മറൈസ് ഇറാസ്മസ്, റാഡ്നി ടക്കർ. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്സ് അപ് ന്യൂസിലൻഡും തമ്മിലെ ഉദ്ഘാടന മത്സരത്തിൽ നിതിൻ മേനോനും കുമാര ധർമസേനയുമായിരിക്കും ഓൺഫീൽഡ് അംപയർമാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.