ഡ്രീം11 നിരോധനം; ടീം ഇന്ത്യക്ക് ജഴ്സി സ്പോൺസറെ നഷ്ടമാകും
text_fieldsന്യൂഡൽഹി: ഓൺലൈൻ ഗെയിമുകൾ നിരോധിച്ച് കഴിഞ്ഞ ദിവസം പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ബിൽ നിയമമായതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു ജഴ്സി സ്പോൺസറെ കൂടി നഷ്ടമായേക്കും. അടുത്ത മാസം യു.എ.ഇയിൽ നടക്കുന്ന ഏഷ്യ കപ്പിൽ ലോഗോയില്ലാത്ത ജഴ്സിയുമായി ടീം കളിക്കാൻ സാധ്യതയേറെ.
ഫാന്റസി സ്പോർട്സ്, ചൂതാട്ട വെബ്സൈറ്റുകൾക്ക് നിരോധനം നിലവിൽ വന്നതോടെ 2023 ജൂലൈ മുതൽ മൂന്നു വർഷത്തേക്ക് പ്രധാന സ്പോൺസറായ ഡ്രീം11നും വിലക്കപ്പെടും. രാജ്യത്തെ ഏറ്റവും വലിയ ഫാന്റസി സ്പോർട്സ് വെബ്സൈറ്റുമായുള്ള തുടർന്നുള്ള സഹകരണത്തെ കുറിച്ച് ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, സർക്കാർ തീരുമാനം ബി.സി.സി.ഐ അംഗീകരിക്കുമെന്ന് ദേശീയ ഗവേണിങ് ബോഡി സെക്രട്ടറി ദേവജിങ് സൈക്യ പറയുന്നു. നിരോധനം നിലവിൽ വന്നതിന് പിന്നാലെ പണം ഉപയോഗിച്ചുള്ള ഗെയിമുകളും മത്സരങ്ങളും നിർത്തിവെച്ചതായി ഡ്രീം11 വെബ്സൈറ്റിൽ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
കണക്കുകൾ പ്രകാരം 45 കോടി പേർ പങ്കാളികളായ മത്സരങ്ങൾ വഴി ഈ വെബ്സൈറ്റുകൾ 230 കോടി ഡോളർ (ഏകദേശം 20,000 കോടി രൂപ) സ്വന്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.