Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

text_fields
bookmark_border
ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
cancel

ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇം​ഗ്ലീഷ് പേസർ മാർക്ക് വുഡ്. തന്റെ 11 വർഷത്തെ കരിയറിനിടയിൽ ഇംഗ്ലണ്ടിനൊപ്പം ഏകദിന, ടി20 ലോകകപ്പുകൾ നേടിയാണ് വുഡ് പടിയിറങ്ങുന്നത്.

കരിയറിലുടനീളം പരിക്കുകളോട് പൊരുതിയ വുഡ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തന്റെ കരിയർ അവസാനിപ്പിക്കാനുള്ള സമയമായെന്നും കഴിഞ്ഞ വർഷം കണക്കിലെടുക്കുമ്പോൾ ഇത് ഒരു ഞെട്ടിക്കുന്ന തീരുമാനല്ലെന്നും അദ്ദേഹം പറഞ്ഞു. പരിക്കിൽ നിന്ന് തിരിച്ചുവന്ന് ആളുകളുടെ തെറ്റായ ധാരണകൾ തിരുത്താനും തെളിയിക്കാനും തനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് എല്ലാവർക്കും കാണിച്ചുകൊടുക്കാനും ശ്രമിച്ചിട്ടുണ്ടെങ്കിലും നിർഭാഗ്യവശാൽ ഇത്തവണ താൻ പോരാട്ടത്തിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇനി ടെസ്റ്റ് ക്രിക്കറ്റും 50 ഓവർ ക്രിക്കറ്റും കളിക്കാൻ കഴിയില്ല. അതിനാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇംഗ്ലണ്ടിനായുള്ള എന്റെ സ്വപ്നങ്ങൾ പതുക്കെ മങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി കളിക്കുക എന്നത് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയും ഒരു സ്വപ്ന സാക്ഷാത്കാരവുമായിരുന്നു."

2015-ൽ വുഡ് ഇംഗ്ലണ്ട് ടീമിനായി കുറിച്ച വുഡ് 38 ടെസ്റ്റിൽ നിന്ന് 119 വിക്കറ്റുകൾ എടുത്തിട്ടുണ്ട്. 70 ഏകദിനത്തിൽ നിന്ന് 80 വിക്കറ്റുകളും 38 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 54 വിക്കറ്റുകളും പേസർ സ്വന്തമാക്കി. താരത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് 2019ൽ ഏകദിന ലോകകപ്പ് ഉയർത്തിയത്. ടൂർണമെന്റിൽ ഫാസ്റ്റ് ബൗളർ 18 വിക്കറ്റുകൾ സ്വന്തമാക്കി.

ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ട്വന്റി 20 2022ൽ ലോകകപ്പ് സ്വന്തമാക്കിയപ്പോഴും വുഡ് സ്‌ക്വാഡിലുണ്ടായിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് താരം ഒമ്പത് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്. ഇംഗ്ലണ്ടിനൊപ്പം നാല് ആഷസ് പരമ്പരകളിൽ ഭാഗമായ താരം 2015ലും 2023-ലും മികച്ച പ്രകടനങ്ങളുമായി തിളങ്ങി. കഴിഞ്ഞ വർഷം നടന്ന ആഷസിലെ പെർത്ത് ടെസ്റ്റിലാണ് 36കാരൻ അവസാനമായി കളത്തിലിറങ്ങിയത്. നവംബറിൽ നടന്ന മത്സരത്തിൽ കാല് മുട്ടിന് പരിക്കേറ്റതോടെ താരത്തിന് പരമ്പര നഷ്ടമാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - England fast bowler Wood retires from internationals
Next Story