ആഷസ് അഞ്ചാം ടെസ്റ്റ്: കളി ഇംഗ്ലീഷ് റൂട്ടിൽ
text_fieldsലണ്ടൻ: ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയപ്രതീക്ഷ. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 295 റൺസിൽ അവസാനിപ്പിച്ച ആതിഥേയർ മൂന്നാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റിന് 336 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിനിപ്പോൾ 324 റൺസ് ലീഡുണ്ട്.
91 റൺസെടുത്ത് ജോ റൂട്ട് പുറത്തായി. ജോണി ബെയർസ്റ്റോയും (71) മുഈൻ അലിയുമാണ് (3) ക്രീസിൽ. മികച്ച വിജയലക്ഷ്യം കുറിക്കാൻ ഏകദിന ശൈലിയിൽ മുന്നേറുകയാണ് ഇംഗ്ലീഷ് ബാറ്റർമാർ. ഓപണർ സാക് ക്രോളി 73 റൺസ് നേടി മടങ്ങി. മറ്റൊരു ഓപണർ ബെൻ ഡക്കറ്റും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും 42 റൺസ് വീതവും ചേർത്തു.
ഏഴു റൺസായിരുന്നു ഹാരി ബ്രൂക്കിന്റെ സംഭാവന. 106 പന്തിൽ 91 റൺസുമായി സെഞ്ച്വറിയിലേക്ക് കുതിച്ച റൂട്ടിനെ ടോഡ് മർഫി ബൗൾഡാക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ 283ന് പുറത്തായ ഇംഗ്ലണ്ട് 12 റൺസിന്റെ ലീഡ് വഴങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.