Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജി ട്രോഫിയിൽ കേരളത്തിന് കനത്ത പ്രഹരം; ഗുജറാത്തിനോട് ഇന്നിങ്സ് തോൽവി

text_fields
bookmark_border
രഞ്ജി ട്രോഫിയിൽ കേരളത്തിന് കനത്ത പ്രഹരം; ഗുജറാത്തിനോട് ഇന്നിങ്സ് തോൽവി
cancel

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ദയനീയ തോൽവി. ഇന്നിങ്സിനും 58 റൺസിനുമാണ് ഗുജറാത്ത് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 255 റൺസിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് ഫോളോ ഓൺ ചെയ്യേണ്ടിവന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട ടീം 197 റൺസിന് എല്ലാവരും പുറത്തായി.ആദ്യ ഇന്നിങ്സിൽ ഗുജറാത്ത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 534 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 279 റൺസിന് പുറത്തായതോടെയാണ് 255 റൺസിന്റെ നിർണായക ലീഡ് ഗുജറാത്തിന് ലഭിച്ചത്.

ഒരു വിക്കറ്റിന് 41 റൺസെന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 29 റൺസെടുത്ത അഭിഷേക് പി നായരെ അർസാൻ നഗ്വാസ്വെല്ല ക്ലീൻ ബൗൾഡാക്കി. പിന്നാലെ എട്ട് റൺസെടുത്ത വരുൺ നായനാരും മടങ്ങി. സിദ്ധാർത്ഥ് ദേശായിയുടെ പന്തിൽ ഉർവിൽ പട്ടേലിനായിരുന്നു ക്യാച്ച്.തുടർന്ന് സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തിന് നേരിയ പ്രതീക്ഷ നൽകിയത്. നാലാം വിക്കറ്റിൽ ഇരുവരും 66 റൺസ് കൂട്ടിച്ചേർത്തു. ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലായിരുന്നു കേരളം.

എന്നാൽ ഇടവേളയ്ക്കുശേഷം കളി പുനരാരംഭിച്ചപ്പോൾ വിഷ്ണു വിനോദ് പുറത്തായി. 39 റൺസെടുത്ത താരത്തെ വിശാൽ ജയ്‌സ്വാൾ മടക്കി. പിന്നാലെ നാല് റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീൻ റണ്ണൗട്ടായതോടെ കേരളം വീണ്ടും സമ്മർദത്തിലായി.

ഒരറ്റത്ത് ഉറച്ചുനിന്ന സച്ചിൻ ബേബിയിലായിരുന്നു പിന്നീട് കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ 52 റൺസെടുത്ത സച്ചിനും പുറത്തായതോടെ മത്സരത്തിൽ ഗുജറാത്തിന്റെ ആധിപത്യം ഉറപ്പിച്ചു. അമിത് ദേശായിയുടെ പന്തിൽ എൽബിഡബ്ല്യുവായാണ് സച്ചിൻ മടങ്ങിയത്.തുടർ വിക്കറ്റുകളും വേഗത്തിൽ വീണതോടെ കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് 197 റൺസിൽ അവസാനിച്ചു. ആദിത്യ സാർവതെ 30 റൺസും ജലജ് സക്സേന 11 റൺസും നേടി. ഗുജറാത്തിനായി അർസാൻ നഗ്വാസ്വെല്ല നാല് വിക്കറ്റും സിദ്ധാർത്ഥ് ദേശായി രണ്ട് വിക്കറ്റും വീഴ്ത്തി.രണ്ട് ഇന്നിങ്സുകളിലും ബാറ്റിങ്ങിൽ സ്ഥിരത കണ്ടെത്താനാകാത്തതാണ് കേരളത്തിന് തിരിച്ചടിയായത്. ആദ്യ ഇന്നിങ്സിലെ കൂറ്റൻ ലീഡിനൊപ്പം രണ്ടാം ഇന്നിങ്സിലെ തകർച്ചയും ചേർന്നപ്പോൾ ഗുജറാത്തിന് അനായാസ വിജയം സ്വന്തമായി.

സ്കോർ നില: - ഗുജറാത്ത്: 534/9 ഡിക്ല. - കേരളം: 279 ഓൾഔട്ട്- കേരളം (രണ്ടാം ഇന്നിങ്സ്): 197 ഓൾഔട്ട്


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Suffer Heavy Ranji Trophy Defeat
Next Story