തകർത്തടിച്ച് സുദർശനും ഗില്ലും; ഡൽഹിക്കെതിരെ 10 വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിൽ
text_fieldsന്യൂഡൽഹി: ഓപണർമാരായ സായ് സുദർശനും ശുഭ്മാൻ ഗില്ലും നിറഞ്ഞാടിയ മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെതിരെ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ് ഐ.പി.എൽ പ്ലേഓഫിൽ.
കെ.എൽ രാഹുലിന്റെ സെഞ്ച്വറി (65പന്തിൽ 112) മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 199റൺസ് നേടിയ ഡൽഹിക്കെതിരെ പത്ത് വിക്കറ്റിനാണ് ഗുജറാത്ത് ജയിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19 ഓവറിൽ വിജയത്തിലെത്തി. ഓപണർമാരായ സായ് സുദർശനും (108 നോട്ടൗട്ട്) ശുഭ്മൻ ഗില്ലു(93 നോട്ടൗട്ട്) മാണ് തകർപ്പൻവിജയം എളുപ്പമാക്കിയത്.
12 കളികളിൽ നിന്ന് 18 പോയന്റുമായാണ് ഗുജറാത്ത് പ്ലേഓഫ് ഉറപ്പിച്ചത്. 11 കളികളിൽ 13 പോയന്റുള്ള ഡൽഹിക്ക് ഇനിയും കാത്തിരിക്കണം. 12 കളികളിൽ 17 പോയൻറ് നേടിയാണ് ഡൽഹിക്കൊപ്പം ബംഗളുരുവും പ്ലേഓഫിലെത്തിയത്. 61 പന്തിലാണ് സുദർശൻ സെഞ്ച്വറി നേടിയത്. 53 പന്തിലായിരുന്നു ഗില്ലിന്റെ ഇന്നിങ്ങ്സ് നിർണായക മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ ഫീൽഡിങ് തെരഞ്ഞെടുത്തപ്പോൾ പതറിയാണ് ആതിഥേയർ തുടങ്ങിയത്.
തുടർന്ന് താളം കണ്ടെത്തി ഗുജറാത്തിനെതിരെ നാലാം ഓവറിൽ ഓപണർ ഫാഫ് ഡു പ്ലെസിസിനെ (അഞ്ച് പന്തിൽ 10) മുഹമ്മദ് സിറാജിന്റെ കൈകളിലേക്കയച്ചു അർഷദ് ഖാൻ. രാഹുലിന് കൂട്ടായി അഭിഷേക് പൊറേൽ എത്തിയതോടെ സ്കോർ ഉയർന്നു. 19 പന്തിൽ 30 റൺസ് നേടിയ പൊറേലിനെ 12ാം ഓവറിൽ സായി കിഷോർ വിക്കറ്റിന് പിന്നിൽ ജോസ് ബട്ട്ലറെ ഏൽപിച്ചു.
ഡൽഹിയുടെ സ്കോർ അപ്പോൾ മൂന്നക്കം പിന്നിട്ടിരുന്നു. 16 പന്തിൽ 25 റൺസ് കുറിച്ച ക്യാപ്റ്റന്‍ അക്ഷർ പട്ടേലിനെ പ്രസിദ്ധ് കൃഷ്ണ മടക്കി. 60 പന്തിലാണ് രാഹുലിന്റെ ശതകം പിറന്നത്. 14 ഫോറും നാല് സിക്സുമടങ്ങിയതായിരുന്നു ഇന്നിങ്സ്. 10 പന്തിൽ 21 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്സ് രാഹുലിനൊപ്പം പുറത്താവാതെ നിന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.