സഞ്ജുവിനെ അവഗണിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് മുൻ ഇന്ത്യൻ താരം
text_fieldsദോഡ ഗണേശ്
ബംഗളൂരു: മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ വിൻഡീസിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷപ്രതികരണവുമായി മുൻ ഇന്ത്യൻ പേസർ ദോഡ ഗണേശ്.
''ട്വന്റി20യിൽ വേണ്ടത് സഞ്ജു സാംസണിനെപ്പോലെയുള്ള കളിക്കാരാണ്. ശ്രേയസ് അയ്യർക്കുവേണ്ടി അദ്ദേഹത്തെ അവഗണിക്കുന്നത് ക്രിക്കറ്റ് യുക്തിക്ക് അപ്പുറമാണ്'' -ദോഡ ട്വിറ്ററിൽ കുറിച്ചു.
സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ ആരാധകരോഷം ശക്തമാകവെയാണ് മുൻ അന്താരാഷ്ട്ര താരത്തിന്റെ പ്രതികരണം. അയർലൻഡിനെതിരായ പരമ്പരയിലെ ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജുവിനെ ഇറക്കിയത്.
42 പന്തിൽ 77 റൺസ് നേടി. 2015ൽ അരങ്ങേറ്റംകുറിച്ച സഞ്ജു, ഇതുവരെ കളിച്ചത് 14 ട്വന്റി20 മത്സരങ്ങൾ മാത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.