Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2025 11:40 PM IST Updated On
date_range 3 Jun 2025 11:40 PM ISTഇന്തോനേഷ്യ ഓപൺ: സാത്വിക്-ചിരാഗ് സഖ്യം, സിന്ധു രണ്ടാം റൗണ്ടിൽ; പ്രണോയിയും ലക്ഷ്യയും പുറത്ത്
text_fieldsbookmark_border
ജകാർത്ത: ഇന്തോനേഷ്യ ഓപൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി. സിന്ധുവും സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടിൽ പ്രവേശിച്ചപ്പോൾ മലയാളി താരം എച്ച്.എസ് പ്രണോയിയും ലക്ഷ്യ സെന്നും ആദ്യ റൗണ്ടിൽ തോറ്റു മടങ്ങി.
വനിത സിംഗ്ൾസിൽ ജപ്പാന്റെ നൊസോമി ഒകുഹാറയെ 22-20, 21-23, 21-15 സ്കോറിനാണ് സിന്ധു തോൽപിച്ചത്. പുരുഷന്മാരിൽ പ്രണോയി 17-21, 18-21ന് ഇന്തോനേഷ്യയുടെ അലവി ഫർഹാനോട് പരാജയപ്പെട്ടു. ലക്ഷ്യയെ ചൈനയുടെ ഷി യു ക്വിയാണ് തോൽപിച്ചത്. സ്കോർ: 11-21, 22-20, 15-21.
ഡബ്ൾസിൽ സാത്വികും ചിരാഗും 18-21, 21-18, 21-14 സ്കോറിന് ഇന്തോനേഷ്യയുടെ ലിയോ റോളി കർനാൻഡോ-ബാഗസ് മൗലാന സഖ്യത്തെ വീഴ്ത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story