ഐ.പി.എൽ മേയ് 17ന് പുനരാരംഭിക്കും; പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടു, ഫൈനൽ ജൂൺ മൂന്നിന്
text_fieldsന്യൂഡൽഹി: ഇന്ത്യ -പാകിസ്താൻ സംഘർഷ സാഹചര്യത്തിൽ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം മേയ് 17ന് ശനിയാഴ്ച പുനരാരംഭിക്കും. ബംഗളൂരു റോയൽ ചലഞ്ചേഴ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ആദ്യ മത്സരം.
17 മത്സങ്ങൾ ആറ് വേദികളിലായി നടത്തും. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷാവസ്ഥ പൂർണമായും ഒഴിവാകാത്തതാണ് വേദികൾ ചുരുക്കാൻ കാരണം. അഹമ്മദാബാദ്, ബെംഗളൂരു, ജയ്പുർ, ഡൽഹി, ലക്നൗ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ഫൈനൽ ജൂൺ മൂന്നിന് നടത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു. 18ന് 3.30ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെയും 7.30ന് ഡൽഹി കാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെയും നേരിടും. 19ന് 7.30ന് ലഖ്നോ സൂപ്പർ ജയന്റ്സ് സൺ റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.
20ന് 7.30ന് ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. 21ന് 7.30ന് മുംബൈ ഇന്ത്യൻസും ഡൽഹി കാപിറ്റൽസും തമ്മിലാണ് മത്സരം. 22ന് 7.30ന് ഗുജറാത്ത് ലഖ്നോയുമായി മാറ്റുരക്കും. 23ന് 7.30ന് ബംഗളൂരു -ഹൈദരാബാദ് മത്സരവും 24ന് 7.30ന് പഞ്ചാബ് -ഡൽഹി മത്സരവും നടക്കും.
25ന് 3.30ന് ഗുജറാത്ത് -ചെന്നൈയെയും 7.30ന് ഹൈദരാബാദ് കൊൽക്കത്തയെയും എതിരിടും. 26ന് 7.30ന് പഞ്ചാബ് -മുംബൈ മത്സരവും 27ന് 7.30ന് ലഖ്നോ-ബംഗളൂരു മത്സരവും നടക്കും. ഒന്നാം ക്വാളിഫയർ മത്സരം മേയ് 29നും എലിമിനേറ്റർ മത്സരം 30നും രണ്ടാം ക്വാളിഫയർ മത്സരം ജൂൺ ഒന്നിനും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.