Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയെ ഞെട്ടിച്ച ജപ്പാൻപട നിസാരക്കാരല്ല; ലോക ചാമ്പ്യന്മാർക്ക് പോലും തകർക്കാനാവാത്ത റെക്കോഡിനുടമകൾ!

text_fields
bookmark_border
ഇന്ത്യയെ ഞെട്ടിച്ച ജപ്പാൻപട നിസാരക്കാരല്ല; ലോക ചാമ്പ്യന്മാർക്ക് പോലും തകർക്കാനാവാത്ത റെക്കോഡിനുടമകൾ!
cancel

സാനോ: ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്മാരായ ഇന്ത്യ ട്വന്റി20യിൽ ജപ്പാനെ നേരിടുമ്പോൾ വെടിക്കെട്ട് പൂരമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. അഭിഷേക് ശർമയുടെ തകർപ്പൻ ഇന്നിങ്‌സ് കൂടി പിറന്ന അഫ്ഗാനിസ്ഥാനെതിരെ പരമ്പരയിലെ അവസാന മത്സരം കൂടി പരിഗണിച്ചപ്പോൾ കുഞ്ഞൻ ടീമിനെതിരെയുള്ള ഈ മത്സരത്തിൽ പല റെക്കോഡുകളും തിരുത്തികുറിക്കപ്പെടുമെന്ന് തന്നെ പലരും വിധിയെഴുതി.

എന്നാൽ, ഏവരെയും ഞെട്ടിച്ച് ജപ്പാൻ ചെറുത്തുനിന്ന മത്സരത്തിൽ ഇന്ത്യ തോൽ‌വിയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പ്രതികൂല കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് ഓവറാക്കി ചുരുക്കിയ പോരാട്ടത്തിൽ കേവലം രണ്ട് റൺസിനാണ് ഇന്ത്യൻ സംഘത്തിന്റെ വിജയം. അഞ്ച് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 32 റൺസെടുത്തപ്പോൾ അസാമാന്യ പോരാട്ടം നടത്തിയ ജപ്പാന് 30 റൺസിൽ കീഴടങ്ങേണ്ടി വന്നു.

അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ ഇന്ത്യയെ വിറപ്പിച്ച ഈ ജപ്പാൻ ചില്ലറക്കാരല്ല. അന്താരാഷ്ട്ര ട്വന്റി20യിൽ മറ്റൊരു ടീമിനുമില്ലാത്ത റെക്കോഡ് തന്നെ ജപ്പാൻകാരുടെ പേരിലാണ്. ട്വന്റി20യിലെ ഉയർന്ന കൂട്ടുകെട്ട്. 2024 -ൽ ചൈനയ്‌ക്കെതിരേ ജപ്പാൻ ഓപ്പണർമാർ 258 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ഓപ്പണർമാരായ ലഫ്‌ലാൻ യമമോട്ടോയും കെൻഡെൽ കഡോവാക്കി -ഫ്‌ളെമിങ്ങും സെഞ്ച്വറി നേടിയാണ് ഒന്നാം വിക്കറ്റിൽ റെക്കോഡ് കൂട്ടുകെട്ട് കുറിച്ചത്. യമമോട്ടോ 68 പന്തിൽ നിന്ന് 134 റൺസും കെൻഡെൽ 53 പന്തിൽ നിന്ന് 109 റൺസുമെടുത്ത് പുറത്താവാതെ നിന്നു. ട്വന്റി20 ചരിത്രത്തിലെ തന്നെ ഏതൊരു വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ടും ഇത് തന്നെയാണ്. ഈ റെക്കോർഡ് തകർക്കാൻ ഇതുവരെ ഒരു ടീമിനും സാധിച്ചിട്ടില്ല.

അതേസമയം, മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ പേരുകേട്ട മുൻനിരയെ ജപ്പാൻ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു. അഭിഷേക് ശർമ (0) നേരിട്ട ആദ്യ പന്തിൽത്തന്നെ മടങ്ങിയപ്പോൾ, സഞ്ജു സാംസൺ (9), ഇഷാൻ കിഷൻ (3) എന്നിവരും വേഗത്തിൽ പുറത്തായി.

12 പന്തിൽ 16 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പോരാട്ടമാണ് ഇന്ത്യൻ സ്കോർ ബോർഡിന് ജീവൻ നൽകിയത്. തിലക് വർമ (1), ശിവം ദുബെ (0) എന്നിവർ പുറത്താകാതെ നിന്നതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ പെട്ടെന്ന് തന്നെ ഇന്ത്യയുടെ ബൗളിങ് നിര തകർക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിടെയും ജപ്പാൻ അസാമാന്യ ചെറുത്തുനിൽപ്പ് നടത്തി.

ആദ്യ രണ്ടോവറിൽ എട്ട് റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ ജപ്പാന് നഷ്ടമായെങ്കിലും ക്യാപ്റ്റൻ കെൻഡെൽ കഡോവാകി ഫ്ലെമിങ് (12), ബെഞ്ചമിൻ ഇറ്റോ ഡേവിസ് (9) എന്നിവരുടെ പോരാട്ടം ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ അവസാന പന്തിലാണ് ഇന്ത്യ വിജയമുറപ്പിച്ചത്. അവസാന ഓവറിൽ ജപ്പാന് ജയിക്കാൻ എട്ട് റൺസ് വേണമെന്നിരിക്കെ, അനുഭവസമ്പന്നനായ അക്ഷർ പട്ടേൽ കൃത്യതയോടെ പന്തെറിഞ്ഞ് റൺസ് നിയന്ത്രിച്ചതാണ് ടീമിന് വിജയം സമ്മാനിച്ചത്. ഓവറിൽ താരം വെറും അഞ്ച് റൺസാണ് വിട്ടുനൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Japan holds the highest partnerships for any wicket in T20I
Next Story