Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് പൂർത്തിയാക്കി റൂട്ട്; വേഗക്കാരിൽ സചിനെയും മറികടന്നു

text_fields
bookmark_border
അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് പൂർത്തിയാക്കി റൂട്ട്; വേഗക്കാരിൽ സചിനെയും മറികടന്നു
cancel

ഡർഹാം: അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ജോ റൂട്ട്. ഡർഹാമിൽ നടക്കുന്ന ഇംഗ്ലണ്ട് - ശ്രീലങ്ക ഒന്നാം ഏകദിനത്തിനിടെയാണ് താരത്തിന്റെ ചരിത്രനേട്ടം. റൂട്ട് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇംഗ്ലണ്ട് താരവും എട്ടാമത്തെ അന്താരാഷ്ട്ര പുരുഷ താരവുമാണ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയിൽ മൂന്നാമനായി ഇറങ്ങി 52 പന്തിൽ അഞ്ച് ഫോറുകളടക്കം 44 റൺസെടുത്താണ് റൂട്ട് മടങ്ങിയത്. ഇന്നിങ്സിനിടെ മൂന്ന് റൺസ് നേടിയതോടെയാണ് താരം 23000 റൺസ് പൂർത്തിയാക്കിയത്. തന്റെ 521-ാം ഇന്നിങ്‌സിലാണ് താരം നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ഏറ്റവും വേഗത്തിൽ 23000 റൺസ് പൂർത്തിയാക്കുന്നവരിൽ ഇംഗ്ലണ്ട് താരം ക്രിക്കറ്റ് ഇതിഹാസം സചിൻ ടെൻഡുൽക്കറെ മറികടന്നു. സചിൻ 522 ഇന്നിങ്‌സുകളിൽനിന്നാണ് 23000 റൺസ് പൂർത്തിയാക്കിയത്. 491 ഇന്നിങ്സിൽ ഈ നാഴികക്കല്ല് പിന്നിട്ട വിരാട് കോഹ്‌ലിയാണ് ഈ ലിസ്റ്റിൽ ഒന്നാമത്.

നിലവിൽ റൂട്ടിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ 23041 റൺസാണുള്ളത്. 394 മത്സരങ്ങളിൽ കളിച്ച താരത്തിന് 49.88 ശരാശരിയുണ്ട്. കരിയറിൽ താരം 61 സെഞ്ച്വറികളും നേടിയിട്ടുണ്ട്.

അതേസമയം, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 48.1 ഓവറിൽ 265 റൺസിന് പുറത്തായി. ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (69 പന്തിൽ 67) അർധ സെഞ്ച്വറി നേടി. വിൽ ജാക്‌സ് 47 പന്തിൽ 46 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ ബെൻ ഡക്കറ്റ് (29 പന്തിൽ 32), ജോസ് ബട്ലർ (33 പന്തിൽ 31) എന്നിവരും തിളങ്ങി. ശ്രീലങ്കക്കായി സച്ചിന്ദു കൊളംബേജും അസിത ഫെർണാണ്ടോയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ദിൽഷൻ മധുശങ്ക, ദുനിത് വെല്ലാലഗെ, ദുഷ്ടന്ത ചമീര എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joe Root Surpasses Sachin Tendulkar, Becomes First Englishman To Score 23,000 International Runs
Next Story