Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യം ഡക്ക്, പിന്നാലെ വിചിത്ര ഹിറ്റ് വിക്കറ്റ്; ന്യൂസിലൻഡ് 'എ'ക്കെതിരെ നിരാശപ്പെടുത്തി രാഹുൽ, വീഡിയോ

text_fields
bookmark_border
ആദ്യം ഡക്ക്, പിന്നാലെ വിചിത്ര ഹിറ്റ് വിക്കറ്റ്; ന്യൂസിലൻഡ് എക്കെതിരെ നിരാശപ്പെടുത്തി രാഹുൽ, വീഡിയോ
cancel

ലിങ്കൺ: ന്യൂസിലൻഡ് എ ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ തിളങ്ങാനാവാതെ ഇന്ത്യൻ താരം കെ.എൽ രാഹുൽ. മത്സരത്തിൽ ഇരു ഇന്നിങ്‌സുകളിലും താരം നിരാശപ്പെടുത്തുന്ന രീതിയിലാണ് പുറത്തായത്. വെറും നാല് റൺസാണ് താരത്തിന്റെ ഇരു ഇന്നിങ്സിലെയും സമ്പാദ്യം. ആദ്യ ഇന്നിങ്‌സ് ഡക്കായി മടങ്ങിയ രാഹുൽ, രണ്ടാം ഇന്നിങ്സിൽ വിചിത്രമായ രീതിയിൽ ഹിറ്റ് വിക്കറ്റായി പുറത്തായി.

ബെർട്ട് സട്ക്ലിഫ് ഓവലിൽ നടക്കുന്ന ആദ്യ അനൗദ്യോഗിക ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ എട്ട് പന്തുകൾ നേരിട്ട രാഹുൽ പൂജ്യത്തിന് മടങ്ങി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനെത്തിയപ്പോഴും താരത്തിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. ഇത്തവണ രാഹുൽ കൂടുതൽ നിരാശാജനകവും അസാധാരണമായ രീതിയിലുമാണ് പുറത്തായത്.

രണ്ടാം ഇന്നിങ്സിൽ രാഹുൽ കിവി ബൗളർ ഫ്രേസർ ഷീറ്റിന്റെ പന്ത് നേരിടുമ്പോൾ ഹിറ്റ് വിക്കറ്റാവുകയായിരുന്നു. ഷീറ്റിന്റെ പന്ത് ഓഫ് സ്റ്റമ്പിന് പുറത്തേക്ക് കളിക്കാൻ ശ്രമിക്കവെയാണ് പന്ത് തിരികെ എഡ്ജ് ചെയ്തു. പിന്നാലെ പതുക്കെ പന്ത് സ്റ്റമ്പിലേക്ക് ഉരുണ്ടു. ഇത് തടയാൻ ശ്രമിച്ചപ്പോൾ രാഹുലിന്റെ ബാറ്റ് അബദ്ധത്തിൽ സ്റ്റമ്പിൽ തട്ടിയതോടെ വിക്കറ്റ് തെറിച്ചു. ഇതോടെ 15 പന്തിൽ നാല് റൺസുമായി താരത്തിന് തിരികെ നടക്കേണ്ടി വന്നു. രാഹുലിന്റെ ഈ അസാധാരണമായ പുറത്താകൽ വലിയ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

പവലിയനിലേക്ക് മടങ്ങുമ്പോൾ രാഹുൽ വളരെ നിരാശനായിരുന്നു. മത്സരത്തിൽ ഇത് രണ്ടാം തവണയാണ് ഷീറ്റിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ പുറത്താക്കുന്നത്. ആദ്യ ഇന്നിങ്സിലും ഷീറ്റ് തന്നെയാണ് രാഹുലിനെ വീഴ്ത്തിയത്.

അതേസമയം, ഇന്ത്യ മത്സരത്തിൽ ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ പൊരുതുകയാണ്. നിലവിൽ ഇന്ത്യ എ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെന്ന നിലയിലാണ്. 56 റണ്‍സുമായി ദേവ്ദ്ത്ത് പടിക്കലും 39 റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസിലുള്ളത്. ഇന്നിങ്‌സ് തോൽവി ഒഴിവാക്കാനും ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 98 റണ്‍സ് കൂടി വേണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Duck followed by bizarre hit-wicket dismissal of KL Rahul against New Zealand A
Next Story