കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് 110 റൺസ് ജയം; ഹെന്റിച്ച് ക്ലാസൻ 105 നോട്ടൗട്ട്
text_fieldsഹൈദരാബാദ്: കൂറ്റൻ സ്കോറുമായി സീസൺ തുടങ്ങിയവർ സമാനമായ വെടിക്കെട്ടുതീർത്ത് അവസാന മത്സരവും ആധികാരികമാക്കിയപ്പോൾ കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് തകർപ്പൻ ജയം. 37 പന്തിൽ സെഞ്ച്വറി കുറിച്ച് 2025ലെ ഏറ്റവും വേഗമേറിയ ശതകം തന്റെ പേരിലാക്കിയ ഹെന്റിച്ച് ക്ലാസന്റെ മികവിൽ 279 റൺസാണ് കൊൽക്കത്തക്ക് ഹൈദരാബാദ് വിജയലക്ഷ്യം കുറിച്ചത്. കൂറ്റൻ സ്കോർ പിന്തുടർന്ന കൊൽക്കത്ത എവിടെയുമെത്തതെ 18.4 ഓവറിൽ 168ന് എല്ലാവരും പുറത്തായപ്പോൾ ഹൈദരാബാദ് ജയം 110 റൺസിന്.
അവസാന കളിയിൽ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തു. വേഗമേറിയ സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസനും (105 നോട്ടൗട്ട്) തകർത്തടിച്ച ട്രാവിസ് ഹെഡും (76) ആണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്.
ഐ.പി.എൽ ചരിത്രത്തിലെ വേഗമേറിയ നാലാമത്തെ സെഞ്ച്വറിയാണ് ക്ലാസന്റേത് (105 റൺസ്). 39 പന്തിൽ ഏഴ് ഫോറും ഒമ്പത് സിക്സും ക്ലാസൻ പായിച്ചു. 40 പന്തിലാണ് ട്രാവിസ് ഹെഡ് 76 റൺസ് നേടിയത്. അഭിഷേക് ശർമ 32 റൺസ് നേടി. ഇഷാൻ കിഷൻ 29ഉം റൺസ് നേടി. ആറ് വീതം സിക്സും ഫോറും ഈ താരം അടിച്ചുകൂട്ടി. ഐ.പി.എൽ ചരിത്രത്തിലെ മുന്നാമത്തെ വലിയ ടോട്ടലാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.