Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതകർത്തടിച്ച് മാർക്രം,...

തകർത്തടിച്ച് മാർക്രം, എറിഞ്ഞു വീഴ്ത്തി എൻഗിഡി; കാനഡക്കെതിരെ പ്രോട്ടീസിന് ജയം

text_fields
bookmark_border
തകർത്തടിച്ച് മാർക്രം, എറിഞ്ഞു വീഴ്ത്തി എൻഗിഡി; കാനഡക്കെതിരെ പ്രോട്ടീസിന് ജയം
cancel
camera_alt

എയ്ഡൻ മാർക്രം ബാറ്റിങ്ങിനിടെ

Listen to this Article

അഹ്മദാബാദ്: ട്വ​ന്റി20 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി ​മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് 57 റൺസിന്‍റെ തകർപ്പൻ ജയം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ്രോ​ട്ടീ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റി​ന് 213 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടിയപ്പോൾ കാനഡയുടെ മറുപടി എട്ടിന് 156ൽ അവസാനിച്ചു. ജയത്തോടെ പ്രോട്ടീസ് ഗ്രൂപ്പ് ഡിയിൽ ഒന്നാമതായി.

മത്സരത്തിൽ ടോസ് നേടിയ കാനഡ പ്രോട്ടീസിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ക്യാ​പ്റ്റ​നും ഓ​പ​ണ​റ​റു​മാ​യ എ​യ്ഡ​ൻ മാ​ർ​ക്രം 32 പ​ന്തി​ൽ 59 റ​ൺ​സ​ടി​ച്ച് ടോ​പ് സ്കോ​റ​റാ​യി. ഡേ​വി​ഡ് മി​ല്ല​ർ 23 പ​ന്തി​ൽ 39ഉം ​ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് 19 പ​ന്തി​ൽ 34ഉം ​റ​ൺ​സ് നേ​ടി പു​റ​ത്താ​വാ​തെ നി​ന്നു. ഓ​പ​ണ​ർ ക്വി​ന്റ​ൺ ഡി ​കോ​ക്ക് (22 പ​ന്തി​ൽ 25), റ​യാ​ൻ റി​ക്കി​ൾ​ട​ൻ (21 പ​ന്തി​ൽ 33) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ്ര​ധാ​ന സം​ഭാ​വ​ന​ക​ൾ. കാ​ന​ഡ​ക്കാ​യി അ​ൻ​ഷ് പ​ട്ടേ​ൽ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മുൻനിരയിൽ നവനീത് ധലിവാലിന്‍റെ ചെറുത്തുനിൽപ്പാണ് കാനഡയെ വൻതകർച്ചയിൽനിന്ന് രക്ഷിച്ചത്. 49 പന്തിൽ 64 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 33 റൺസ് നേടിയ ഹർഷ് താക്കറാണ് മറ്റൊരു പ്രധാന സ്കോറർ. ദക്ഷിണാഫ്രിക്കക്കായി എൻഗിഡി നാലോവറിൽ 31 റൺസ് വഴങ്ങി നാല് വിക്കറ്റ് പിഴുതു. മാർക്കോ യാൻസൻ രണ്ട് വിക്കറ്റ് നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lungi NgidiT20 World CupSouth Africa Cricket Teamaiden markram
News Summary - T20 World Cup 2026 | Markram, Ngidi help South Africa ease past dogged Canada
Next Story