കൂറ്റൻ സ്കോറിന് മുന്നിൽ പൊരുതി വീണ് മുംബൈ; പഞ്ചാബിന് ജയം
text_fieldsമുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് 13 റൺസ് ജയം. പഞ്ചാബിന്റെ 215 റൺസ് പിന്തുടർന്ന് മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. അവസാനം വരെ മുംബൈ പൊരുതി നോക്കിയെങ്കിലും പഞ്ചാബിന്റെ കൂറ്റൻ സ്കോർ മറികടക്കാനായില്ല.
തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ നഷ്ടമായ മുംബൈയെ കരകയറ്റിയത് രോഹിത് ശർമ്മയും കാമറോൺ ഗ്രീനും തമ്മിലുള്ള കൂട്ടുകെട്ടാണ്. രോഹിത് ശർമ്മ പുറത്തായതിന് പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് അടിച്ച് കളിച്ചതോടെ മുംബൈ ജയം തേടുമെന്ന് തോന്നിച്ചു. ഗ്രീൻ പുറത്തായെങ്കിലും പിന്നീടെത്തിയ ഡേവിഡ് അതിവേഗം ബാറ്റുവീശി. ഇരുവരുടേയും സഖ്യം ഭീഷണിയാകുമെന്ന ഘട്ടത്തിൽ പഞ്ചാബിന്റെ രക്ഷകനായി അർഷ്ദീപ് സിങ് അവതരിച്ചു. സൂര്യകുമാർ യാദവിനെ പുറത്താക്കി അർഷ്ദീപ് പഞ്ചാബിന് നിർണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നീട് എത്തിയവരൊന്നും ടീമിന് കാര്യമായ സംഭാവന നൽകാതിരുന്നതോടെ പഞ്ചാബിന് മുന്നിൽ മുംബൈനിര അടിയറവ് പറഞ്ഞു.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 55 റൺസെടുത്ത സാം കറന്റെ ഇന്നിങ്സാണ് കരുത്ത് പകർന്നത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് അവർ 214 റൺസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.