സഞ്ജുവിനായി മറ്റൊരു ടീം കൂടി രംഗത്ത്; രണ്ട് താരങ്ങളെ രാജസ്ഥാന് നൽകാമെന്ന് അറിയിച്ചു
text_fieldsഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ
ന്യൂഡൽഹി: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസണായി മറ്റൊരു ടീം കൂടി രംഗത്ത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുന്നത്. ബംഗാളി ദിനപത്രമായ ആനന്ദ്ബസാർ പത്രികയാണ് സഞ്ജുവിനായി കൊൽക്കത്ത രംഗത്തുള്ള വിവരം അറിയിച്ചത്.
ആഭ്യന്തര താരങ്ങളായ അൻഗാരിഷ് രഘുവൻശി, രമൺദീപ് സിങ് എന്നിവരെ പകരം നൽകി സഞ്ജുവിനെ ടീമിലെത്തിക്കാനാണ് രാജസ്ഥാൻ ഒരുങ്ങുന്നത്. സഞ്ജു സാംസൺ കൂടി എത്തിയാൽ ടീം കൂടുതൽ സന്തുലിതമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഞ്ജു ടീമിലെത്തിയാൽ ക്വിന്റൺ ഡികോക്കിനെയോ റഹ്മാനുള്ള ഗുർബാസിനെയോ മാറ്റി പകരം മലയാളിതാരത്തെ ഓപ്പണറാക്കാൻ സാധിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചെന്നൈ സൂപ്പർ കിങ്സും സഞ്ജു സാംസണിനായി സജീവമായി രംഗത്തുണ്ട്. ഇതുസംബന്ധിച്ച് ചെന്നൈ സൂപ്പർകിങ്സും രാജസ്ഥാൻ റോയൽസും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
സഞ്ജുവിന് പകരം റിതുരാജ് ഗെയ്ക്‍വാദ്, ശിവംദുബെ, രവീന്ദ്ര ജഡേജ എന്നീ താരങ്ങളിൽ ആരെയെങ്കിലും രണ്ട് പേരെ നൽകണമെന്നാണ് രാജസ്ഥാന് ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ ചെന്നൈ തയാറായിട്ടില്ല. ചർച്ചകളിൽ പുരോഗതിയുണ്ടായില്ലെങ്കിൽ സഞ്ജു സാംസൺ ഓപ്പൺ ലേലത്തിലേക്ക് പോകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.