Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒടുവിൽ...

ഒടുവിൽ തീ​ർ​പ്പാ​ക്കി​സ്താ​ൻ; ഇന്ത്യയുമായി കളിക്കാൻ പാകിസ്താൻ സർക്കാറിന്‍റെ അനുമതി

text_fields
bookmark_border
ഒടുവിൽ തീ​ർ​പ്പാ​ക്കി​സ്താ​ൻ; ഇന്ത്യയുമായി കളിക്കാൻ പാകിസ്താൻ സർക്കാറിന്‍റെ അനുമതി
cancel
camera_alt

ഏ​ഷ്യ ക​പ്പി​ൽ ഇ​ന്ത്യ-​പാ​കി​സ്താ​ൻ മ​ത്സ​ര​ത്തി​ലെ ദേ​ശീ​യ ഗാ​ന ച​ട​ങ്ങ് (ഫ​യ​ൽ ചിത്രം)

ലാഹോർ: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ക​ളി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽനി​ന്ന് പാ​കി​സ്താ​ൻ പിൻവാങ്ങി. ​15ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ടീമിന് കളിക്കാനുള്ള അനുമതി പാകിസ്താൻ സർക്കാർ നൽകി. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്റെ മു​ന്ന​റി​യി​പ്പി​നും സ​ഹ​ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ത്തി​നും വ​ഴ​ങ്ങി ബ​ഹി​ഷ്‍ക​ര​ണ ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ക്കാ​ൻ പാ​കി​സ്താ​ൻ ക്രിക്കറ്റ് ആ​ലോ​ചി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ലാഹോറിൽ ഐ.സി.സി, പി.സി.ബി പ്രതിനിധികൾ തമ്മിൽ മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ് പാക് അധികൃതരുടെ അനുകൂല തീരുമാനമുണ്ടായത്.

“ബഹുരാഷ്ട്ര ചർച്ചകളിലെ തീരുമാനങ്ങളുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയുടെയും അടിസ്ഥാനത്തിൽ, ഫെബ്രുവരി 15ന് നിശ്ചയിച്ചിട്ടുള്ള ട്വന്‍റി20 ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കാൻ പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീമിന് സർക്കാർ നിർദ്ദേശം നൽകുന്നു. ക്രിക്കറ്റിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കുന്നതിനും എല്ലാ രാജ്യങ്ങളിലും ഈ ആഗോള കായിക വിനോദത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം” -പാകിസ്താൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

ബം​ഗ്ലാ​ദേ​ശ്, യു.​എ.​ഇ ക്രി​ക്ക​റ്റ്‍ ബോ​ർ​ഡു​ക​ൾ കൂ​ടി പാകിസ്താൻ നിലപാട് മാറ്റണമെന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചിരുന്നു. മു​തി​ർ​ന്ന ഐ.​സി.​സി പ്ര​തി​നി​ധി​ക​ളും പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ്, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ത​മ്മി​ൽ ലാ​ഹോ​റി​ൽ ന​ട​ന്ന മാ​ര​​ത്ത​ൺ യോ​ഗ​ത്തി​ൽ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ പി.​സി.​ബി മു​ന്നോ​ട്ട് വെ​ച്ചി​ട്ടു​ണ്ട്. പി.​സി.​ബി ചെ​യ​ർ​മാ​നും പാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ മു​ഹ്സി​ൻ ന​ഖ്‍വി, ഐ.​സി.​സി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഇം​റാ​ൻ ഖാ​ജ, ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് അ​മി​നു​ൽ ഇ​സ്‍ലാം എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. പിന്നാലെ 24 മ​ണി​ക്കൂ​റി​ൽ അ​നു​കൂ​ല​മാ​യ ഒ​രു ​തീ​രു​മാ​നം പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് മു​തി​ർ​ന്ന ക്രി​ക്ക​റ്റ് ഭ​ര​ണ​സ​മി​തി അം​ഗം അ​റി​യി​ച്ചിരുന്നു. മു​ഹ്സി​ൻ ന​ഖ്‍വി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ശ​ഹ​ബാ​സ് ശരീ​ഫു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയതോടെയാണ് സർക്കാർ നിലപാട് മാറ്റിയത്.

ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം​വാ​രു​ന്ന ​​മ​ത്സ​ര​മാ​യ ഇ​ന്ത്യ-​പാ​ക് ക​ളി എ​ന്തു​വി​ല​കൊ​ടു​ത്തും ന​ട​ത്ത​ണ​മെ​ന്നാ​ണ് വ​ലി​യൊ​രു വി​ഭാ​ഗ​വും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പി.​സി.​ബി​യി​ലെ ഒ​രു വി​ഭാ​ഗ​വും താ​ൽ​പ​ര്യ​പ്പെ​ടു​ന്നു. പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ-​പാ​ക് ക്രി​ക്ക​റ്റ് ബ​ന്ധ​വും വ​ഷ​ളാ​യ​ത്. എ​ങ്കി​ലും ഹ​സ്ത​ദാ​ന​മൊ​ഴി​വാ​ക്കി ക​ഴി​ഞ്ഞ ഏ​ഷ്യ ക​പ്പി​ൽ ഫൈ​ന​ലി​ല​ട​ക്കം മൂ​ന്നു​ത​വ​ണ ഏ​റ്റു​മു​ട്ടി. ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ന​ഖ്‍വി​യി​ൽ​നി​ന്ന് പ​ക്ഷേ, കി​രീ​ടം സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ ടീം ​ത​യാ​റാ​യി​ല്ല. ലോ​ക​ക​പ്പി​ൽ​നി​ന്ന് പി​ന്മാ​റി​യ ബം​ഗ്ലാ​ദേ​ശി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര ബ​ഹി​ഷ്ക​ര​ണം പാ​കി​സ്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ത്യ-​പാ​ക് പ​ര​മ്പ​ര: പി.സി.ബി ആ​വ​ശ്യം ത​ള്ളി ഐ.​സി.​സി

ദുബൈ: ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​രം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് (പി.​സി.​ബി) മു​ന്നോ​ട്ടു​വെ​ച്ച പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ ഐ.​സി.​സി ത​ള്ളി. പി.​സി.​ബി അ​ഞ്ച് ഉ​പാ​ധി​ക​ളാ​ണ് ഐ.​സി.​സി​ക്ക് മു​ന്നി​ൽ വെ​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ൽ മൂ​ന്നെ​ണ്ണം പൂ​ർ​ണ​മാ​യും നി​ര​സി​ച്ചു. ഇ​ന്ത്യ​യു​മാ​യി വീ​ണ്ടും ഉ​ഭ​യ​ക​ക്ഷി ക്രി​ക്ക​റ്റ് പ​ര​മ്പ​ര​ക​ൾ ആ​രം​ഭി​ക്കാ​ൻ ഐ.​സി.​സി ഇ​ട​പെ​ട​ണ​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​വ​ശ്യം. ഇ​ത് ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലെ​യും ക്രി​ക്ക​റ്റ് ബോ​ർ​ഡു​ക​ൾ ത​മ്മി​ൽ തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്നും ഐ.​സി.​സി വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഐ.​സി.​സി അം​ഗീ​ക​രി​ച്ചി​ല്ല. ഈ ​വ​ർ​ഷം ഒ​ടു​വി​ൽ ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശി​ച്ച് പ​ര​മ്പ​ര ക​ളി​ക്ക​ണ​മെ​ന്ന് പാ​കി​സ്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ലും ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഐ.​സി.​സി​യു​ടെ നി​ല​പാ​ട്. ക​ഴി​ഞ്ഞ വ​ർ​ഷം ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന വ​നി​താ ടി20 ​ലോ​ക​ക​പ്പ് ദു​ബാ​യി​ലേ​ക്ക് മാ​റ്റി​യ​തി​നാ​ൽ അ​വ​ർ​ക്ക് സാ​മ്പ​ത്തി​ക ന​ഷ്ട​പ​രി​ഹാ​ര​മോ പ​ക​രം മ​റ്റൊ​രു ഐ.​സി.​സി ടൂ​ർ​ണ​മെ​ന്റോ ന​ൽ​ക​ണ​മെ​ന്ന് പാ​കി​സ്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത അ​ണ്ട​ർ-19 ലോ​ക​ക​പ്പ് ബം​ഗ്ലാ​ദേ​ശി​ന് ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഐ.​സി.​സി സൂ​ചി​പ്പി​ച്ചു. ബം​ഗ്ലാ​ദേ​ശി​ന് ല​ഭി​ക്കേ​ണ്ട വ​രു​മാ​ന വി​ഹി​ത​ത്തി​ൽ കു​റ​വു വ​രു​ത്ത​രു​തെ​ന്ന ആ​വ​ശ്യ​ത്തോ​ട് ഐ.​സി.​സി പോ​സി​റ്റീ​വാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIICCpcbIndia vs pakistanIND vs PakT20 World CupMohsin Naqvi
News Summary - T20 World Cup | India vs Pakistan | IND vs PAK | PCB | ICC | BCCI
Next Story