രഞ്ജി ട്രോഫി: കേരളം എലൈറ്റ് ഗ്രൂപ് ബിയിൽ
text_fieldsന്യൂഡൽഹി: രഞ്ജി ട്രോഫി 2025-26 സീസൺ മത്സരങ്ങൾ ഒക്ടോബർ 15ന് തുടങ്ങും. രണ്ട് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ. ആദ്യഘട്ടം ഒക്ടോബർ 15 മുതൽ നവംബർ 19 വരെയും നോക്കൗട്ട് ഫെബ്രുവരി ആറു മുതൽ 28 വരെയും നടക്കും. കരുത്തരുൾപ്പെടുന്ന എലൈറ്റ് ബി ഗ്രൂപ്പിലാണ് കേരളം. സൗരാഷ്ട്ര, ചണ്ഡിഗഢ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗോവ ടീമുകളും ഈ ഗ്രൂപ്പിലാണ്.
ചാമ്പ്യന്മാരായ വിദർഭ, തമിഴ്നാട്, ബറോഡ, ഝാർഖണ്ഡ്, ഒഡിഷ, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, നാഗാലാൻഡ് എന്നീ ടീമുകൾ എലൈറ്റ് ഗ്രൂപ് എയിലും ഗുജറാത്ത്, ഹരിയാന, സർവിസസ്, ബംഗാൾ, റെയിൽവേസ്, ത്രിപുര, ഉത്തരാഖണ്ഡ്, അസം ടീമുകൾ ഗ്രൂപ് സിയിലും മുംബൈ, ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, ഡൽഹി, ഹൈദരാബാദ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പുതുച്ചേരി ടീമുകൾ ഗ്രൂപ്പ് ഡിയിലും കളിക്കും.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ, വിദർഭ, ആന്ധ്രപ്രദേശ്, റെയിൽവേസ്, അസം, ഛത്തീസ്ഗഡ്, ഒഡിഷ എന്നിവർ ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ് എലും വിജയ് ഹസാരെ ട്രോഫിയിൽ കർണാടക, രാജസ്ഥാൻ, തമിഴ്നാട്, ജാർഖണ്ഡ്, മധ്യപ്രദേശ്, പോണ്ടിച്ചേരി, ത്രിപുര എന്നിവരടങ്ങുന്ന എലൈറ്റ് ഗ്രൂപ് എയിലുമാണ് കേരളം.
ഏകദിന ബാറ്റർ: സ്മൃതി മന്ദാന ഒന്നാം റാങ്കിൽ
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വനിത ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യൻ ഓപണർ സ്മൃതി മന്ദാന. ആറു വർഷങ്ങൾക്കുശേഷമാണ് താരം വീണ്ടും ഒന്നാമതെത്തിയത്. ആറു മാസത്തിലേറെയായി മുന്നിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡിനെ മറികടക്കുകയായിരുന്നു. മന്ദാനക്കിപ്പോൾ 727 റേറ്റിങ് പോയന്റാണുള്ളത്. 719 പോയന്റുമായി ലോറയും ഇംഗ്ലണ്ടിന്റെ നാറ്റ് സിവർ ബ്രണ്ടും രണ്ടാം സ്ഥാനം പങ്കിട്ടു. 2019 നവംബറിലാണ് മന്ദാന മുമ്പ് ഒന്നാമതുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.