ദുബൈയിൽ പരിശീലനച്ചൂടിൽ ടീം ഇന്ത്യ
text_fieldsഇന്ത്യൻ താരങ്ങൾ പരിശീലനത്തിന് എത്തിയപ്പോൾ
ദുബൈ: ട്വന്റി20 ലോകകിരീടത്തിന്റെ ചുവടുപിടിച്ച് ചാമ്പ്യൻസ് ട്രോഫിയിൽ കിരീടനേട്ടവുമായി മടങ്ങാൻ ടീം ഇന്ത്യ കടുത്ത പരിശീലനത്തിൽ. ദുബൈയിലെത്തിയ ടീം ദുബൈ ഐ.സി.സി അക്കാദമി പ്രാക്ടീസ് ഗ്രൗണ്ടിൽ പരിശീലനം തുടങ്ങി. പുതിയ നടപടിക്രമങ്ങൾ നിശിതമായി നടപ്പാക്കിയതിനാൽ ക്യാപ്റ്റൻ രോഹിത് ശർമ മുതൽ യുവതാരം ഹർഷിത് റാണ വരെ താരങ്ങളെല്ലാമ പരിശീലനത്തിനിറങ്ങിയതായിരുന്നു സവിശേഷത. അടുത്തിടെ ടീമിന്റെ ഭാഗമായ മുഹമ്മദ് ഷമി ബൗളിങ് കോച്ച് മോൺ മോർകലിനൊപ്പം പുതിയ പാഠങ്ങളുമായി വേറിട്ടുനിന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽ ഷമി ടീമിന്റെ ഭാഗമായിരുന്നു. പ്രകടനം തൃപ്തികരമെന്നു വരികയും ജസ്പ്രീത് ബുംറ ടീമിലെന്നു വരികയും ചെയ്തതോടെയാണ് ഷമിയുടെ സാന്നിധ്യം അനിവാര്യമായത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഗൗതം ഗംഭീർ അവതരിപ്പിച്ച ഹർഷിത് റാണ മോശമായില്ലെങ്കിലും അർഷ്ദീപും ഷമിയുമാകും ഓപണിങ് ബൗളർമാർ എന്നാണ് സൂചന. പരമ്പരയിൽ ഹർഷിത് ഓവറിൽ 6.95 ശരാശരിയിൽ പന്തെറിഞ്ഞപ്പോൾ അർഷ്ദീപിന്റെ ശരാശരി 5.17 ആണ്. 2022ൽ ന്യുസിലൻഡിനെതിരെ അരങ്ങേറിയ അർഷ്ദീപ് ഇതുവരെ ഒമ്പത് ഏകദിനങ്ങളിലാണ് ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങിയത്. അതേ സമയം, അരങ്ങേറിയ ശേഷം മൂന്നു കളികളിലും ഹർഷിത് ടീമിൽ ഇടമുറപ്പിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.