'23.75 കോടി രൂപയുടെ ഫ്രോഡ്'! വെങ്കിടേഷ് അയ്യർക്ക് ട്രോൾ മഴ
text_fieldsഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർക്ക് ട്രോൾ മഴ. മത്സരത്തിൽ 19 പന്തിൽ നിന്നും 14 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. വമ്പൻ തുക നൽകിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കിടേഷ് അയ്യരിനെ ടീമിലെത്തിച്ചത്. 23.75 കോടി രൂപയാണ് താരത്തിന് വേണ്ടി നൈറ്റ് റൈഡേഴ്സ് മുടക്കിയത്.
എന്നാൽ ഈ സീസണിലുടനീളം താരത്തിന് കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല, എട്ട് മത്സരത്തിൽ നിന്നും 25.80 ശരാശരിയിൽ 129 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ സാധിച്ചത്. ലേലത്തിൽ ലഭിച്ച വമ്പൻ തുക അയ്യരിന്‍റെ കളിയെ സാരമായി ബാധിക്കുന്നുണ്ട്. ഗുജറാത്തിനെതിരെയുള്ള മോശം പ്രകടനത്തിന് ശേഷം താരത്തെ ട്രോളാതെ വിടാൻ ആരാധകർ തയ്യാറല്ല. ഒരുപാട് വിമർശനമാണ് മത്സരത്തിന് ശേഷം അയ്യരിന് നേരെ വരുന്നത്.
23.75 കോടി രപ വാങ്ങിയിട്ട് ഒരു 'ഫ്രോഡ്' പ്രകടനമാണ് അയ്യർ കാഴ്ചവെക്കുന്നതെന്നാണ് ആരാധകർ വിമർശിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രേയസ് അയ്യരിനെയായിരുന്നു നിലനിർത്തേണ്ടിയിരുന്നതെന്നും ആരാധകർ കമന് ചെയ്യുന്നു.
അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവരുടെ തട്ടകത്തിൽ 39 റൺസിന്‍റെ ആധികാരിക ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ടൈറ്റൻസ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്‌സിന്‍റെ ഇന്നിങ്‌സ് 159ൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ നായകൻ അജിങ്ക്യ രഹാനെയാണ് (50)ആതിഥേയരുടെ ടോപ് സ്കോറർ. ബാറ്റിങ് നിരക്കു പിന്നാലെ ബൗളർമാരും മികച്ച ഫോമിലേക്ക് ഉയർന്നതോടെ ഗുജറാത്തിന്‍റെ വിജയം അനായാസമായി. മത്സരത്തിന്‍റെ ഒരുഘട്ടത്തിലും മേൽക്കൈ നേടാനാകാതെയാണ് കെ.കെ.ആർ തോൽവി വഴങ്ങിയത്. സ്കോർ: ഗുജറാത്ത് 'ടൈറ്റൻസ് - 20 ഓവറിൽ മൂന്നിന് 198, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - 20 ഓവറിൽ എട്ടിന് 159.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.