സി.എസ്.എൽ രാജ്യത്തിന് മാതൃകയാകും - മന്ത്രി അബ്ദുറഹ്മാൻ
text_fieldsകോളജ് സ്പോർട്സ് ലീഗ് കേരള ഫുട്ബാൾ ചാമ്പ്യൻഷിപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു
തേഞ്ഞിപ്പലം: കായികരംഗത്തെ പ്രധാന ചുവടുവെപ്പായ കോളജ് സ്പോർട്സ് ലീഗ് രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ. കോളജ് സ്പോർട്സ് ലീഗ് കേരള ഫുട്ബാൾ ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് സർവകലാശാലയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി മുഖ്യപ്രഭാഷണം നടത്തി. സർവകലാശാല രജിസ്ട്രാർ ഡോ. ദിനോജ് സെബാസ്റ്റ്യൻ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. എം.ബി ഫൈസൽ, മധു രാമനാട്ടുകര, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ. അനീഷ്, കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ, സർവകശാല കായികവകുപ്പ് മേധാവി ഡോ. വി. പി സക്കീർ ഹുസൈൻ, ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് യു. തിലകൻ, സ്പോർട്സ് ഫൗണ്ടേഷൻ ചീഫ് കോഓഡിനേറ്റർ എ. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
മാർച്ച് പാസ്റ്റിൽ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. വളാഞ്ചേരി എം.ഇ.എസ് കേവീയം കോളജ് ടീം ക്യാപ്റ്റൻ യാസിൻ മാലിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 16 ടീമുകളുടെയും പതാക ഉയർത്തലും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.