Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യ മെഡൽ പോരാട്ടം 3000 മീറ്ററിൽ; സ്കൂൾ കായികമേളയിൽ അത്‌ലറ്റിക്സിന് ഇന്ന് തുടക്കം

text_fields
bookmark_border
https://www.madhyamam.com/tags/school-athletics
cancel
camera_alt

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ താരങ്ങൾ പ​രി​ശീ​ല​ന​ത്തി​ൽ -പി. അഭിജിത്

കോഴിക്കോട്: കാ​യി​ക കേ​ര​ള​ത്തി​ന്റെ കൗ​മാ​ര​ക്ക​രു​ത്തും വേ​ഗ​ത​യും മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​യി​ലെ അ​ത്‌​ല​റ്റി​ക്‌​സ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​കു​ന്നു. ചാ​ത്ത​മം​ഗ​ലം എ​ൻ.​ഐ.​ടി കാ​മ്പ​സി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ മ​ത്സ​ര​ത്തോ​ടെ​യാ​ണ് മെ​ഡ​ൽ വേ​ട്ട​ക്ക് തു​ട​ക്ക​മാ​കു​ക.

വ​രും​ദി​ന​ങ്ങ​ളി​ൽ കാ​യി​ക​പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ന്ന ക​ടു​ത്ത പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് കോ​ഴി​ക്കോ​ട് വേ​ദി​യാ​കു​ന്ന​ത്. അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി 98 ഇ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ മാ​റ്റു​ര​ക്കും. 31നാ​ണ് മേ​ള​ക്ക് ഫി​നി​ഷി​ങ് വി​സി​ൽ മു​ഴ​ങ്ങു​ന്ന​ത്. ചൊ​വ്വാ​ഴ്ച 400 മീ​റ്റ​ർ ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ 14 ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ക്കും. മേ​ള​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ വേ​ഗ​താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള 100 മീ​റ്റ​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഹാട്രിക് സ്വപ്നത്തിൽ മലപ്പുറം; പക്ഷേ എളുപ്പമല്ല

ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും ചാ​മ്പ്യ​ൻ​പ​ട്ടം ചൂ​ടി​യ മ​ല​പ്പു​റം ഇ​ക്കു​റി കി​രീ​ട​ത്തി​ൽ ഹാ​ട്രി​ക് തി​ക​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 22 സ്വ​ർ​ണ​വും 29 വെ​ള്ളി​യും 24 വെ​ങ്ക​ല​വു​മ​ട​ക്കം 247 പോ​യ​ന്റ് നേ​ടി അ​തി​ശ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് മ​ല​പ്പു​റം കാ​ഴ്ച​വെ​ച്ച​ത്.

ഇ​ത്ത​വ​ണ കാ​ര്യ​ങ്ങ​ൾ മ​ല​പ്പു​റ​ത്തി​ന് പൂ​ർ​ണ​മാ​യും അ​നു​കൂ​ല​മ​ല്ല. തു​ട​ർ​ച്ച​യാ​യി ചാ​മ്പ്യ​ന്മാ​രാ​യ മ​ല​പ്പു​റ​ത്തി​ന് ക​രു​ത്തേ​കി​യി​രു​ന്ന തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ എ​ച്ച്.​എ​സ്.​എ​സ് ഇ​ത്ത​വ​ണ ക​ളി​ക്ക​ള​ത്തി​ലി​ല്ല എ​ന്ന​ത് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. കാ​യി​കാ​ധ്യാ​പ​ക​രും മാ​നേ​ജ്‌​മെ​ന്റും ത​മ്മി​ലെ ത​ർ​ക്ക​ങ്ങ​ൾ കാ​ര​ണം സ്കൂ​ളി​ൽ​നി​ന്ന് പ്ര​മു​ഖ താ​ര​ങ്ങ​ൾ കൊ​ഴി​ഞ്ഞു​പോ​യ​താ​ണ് ഇ​തി​ന് കാ​ര​ണം.

ക​ഴി​ഞ്ഞ​ത​വ​ണ സം​സ്ഥാ​ന​ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ടീം ​ഇ​ല്ലാ​ത്ത​ത് വ​ലി​യ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഐ​ഡി​യ​ൽ സ്കൂ​ളി​നൊ​പ്പം ആ​ല​ത്തി​യൂ​ർ സ്കൂ​ൾ​കൂ​ടി ക​രു​ത്തു​കാ​ട്ടു​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് മ​ല​പ്പു​റം.

സിംഹാസനം തിരിച്ചുപിടിക്കാൻ പാലക്കാടിന്റെ വൻനിര

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റ​ണ്ണ​റ​പ്പു​ക​ളാ​യ പാ​ല​ക്കാ​ട് ഇ​ക്കു​റി ന​ഷ്ട​പ്പെ​ട്ട സിം​ഹാ​സ​നം തി​രി​കെ​പ്പി​ടി​ക്കാ​ൻ വ​ൻ ത​യാ​റെ​ടു​പ്പു​ക​ളോ​ടെ​യും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​മാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ണ്ടി​ക​യ​റി​യ​ത്. ഇ​ത്ത​വ​ണ മേ​ള​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ടീ​മു​ക​ളി​ലൊ​ന്നാ​യാ​ണ് പാ​ല​ക്കാ​ട് എ​ത്തു​ന്ന​ത്.

സം​സ്ഥാ​ന മീ​റ്റി​ന്റെ ട്രാ​ക്കു​ക​ളി​ൽ ഒ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം തു​ട​ർ​ച്ച​യാ​യി ചാ​മ്പ്യ​ന്മാ​രാ​യി വാ​ണ പാ​ര​മ്പ​ര്യ​മു​ള്ള പ​റ​ളി എ​ച്ച്.​എ​സ്.​എ​സ് ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും പാ​ല​ക്കാ​ടി​ന്റെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ. ജി​ല്ല മീ​റ്റി​ൽ 25 സ്വ​ർ​ണ​വും 11 വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും വാ​രി​ക്കൂ​ട്ടി​യാ​ണ് പ​റ​ളി ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം വീ​ണ്ടും ഉ​റ​പ്പി​ച്ച​ത്.

ഒ​പ്പം ജി​ല്ല മീ​റ്റി​ൽ കേ​വ​ലം ഒ​റ്റ പോ​യ​ന്റി​ന്റെ വ്യ​ത്യാ​സ​ത്തി​ൽ മാ​ത്രം പ​റ​ളി​യോ​ട് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ട മു​ണ്ടൂ​ർ എ​ച്ച്.​എ​സ്.​എ​സ് കൂ​ടി ചേ​രു​മ്പോ​ൾ പാ​ല​ക്കാ​ടി​ന്റെ ക​രു​ത്ത് ഇ​ര​ട്ടി​ക്കും. ഇ​വ​ർ​ക്ക് പു​റ​മേ വ​ട​വ​ന്നൂ​ർ വി.​എം.​എ​ച്ച്.​എ​സ്.​എ​സ്, പാ​ല​ക്കാ​ട് ബി.​ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്, മാ​ത്തൂ​ർ സി.​എ​ഫ്.​ഡി.​എ​ച്ച്.​എ​സ്.​എ​സ് തു​ട​ങ്ങി​യ സ്കൂ​ളു​ക​ളും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളോ​ടെ ടീ​മി​ന് വ​ൻ തു​ണ​യാ​കും.

പഴയ രാജാക്കന്മാരുടെ തിരിച്ചുവരവും ആതിഥേയരുടെ പ്രതീക്ഷയും

പ​ഴ​യ​കാ​ല ചാ​മ്പ്യ​ന്മാ​രാ​യ എ​റ​ണാ​കു​ള​വും കോ​ട്ട​യ​വും വ​മ്പ​ൻ തി​രി​ച്ചു​വ​ര​വി​ന് ത​യാ​റെ​ടു​ത്താ​ണ് ഇ​ത്ത​വ​ണ എ​ത്തു​ന്ന​ത്. എ​റ​ണാ​കു​ള​ത്തി​ന്റെ മാ​ർ ബേ​സി​ൽ എ​ച്ച്.​എ​സ്.​എ​സ്, കോ​ട്ട​യ​ത്തി​ന്റെ സി.​കെ.​എം.​എ​ച്ച്.​എ​സ് കോ​രു​ത്തോ​ട് എ​ന്നി​വ​ർ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നു​ള്ള വാ​ശി​യി​ലാ​ണ്.

സ്വ​ന്തം ത​ട്ട​ക​ത്തി​ൽ കി​രീ​ട​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും ആ​തി​ഥേ​യ​രാ​യ കോ​ഴി​ക്കോ​ടും ല​ക്ഷ്യ​മി​ടു​ന്നി​ല്ല. പു​ല്ലൂ​രാം​പാ​റ സെ​ന്റ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ്.​എ​സ് ത​ന്നെ​യാ​ണ് ആ​തി​ഥേ​യ​രു​ടെ പ്ര​ധാ​ന പ്ര​തീ​ക്ഷ. കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്‌​പോ​ർ​ട്‌​സ് സ്‌​കൂ​ൾ, പാ​ലാ സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് എ​ന്നി​വ​രും പോ​രാ​ട്ട​രം​ഗ​ത്തു​ണ്ടാ​കും.

അഞ്ചാം കിരീട സ്വപ്നവുമായി ഐഡിയൽ; കടുത്ത പോരുമായി മറ്റു സ്കൂളുകളും

സ്കൂൾ ത​ല​ത്തി​ലെ ചാ​മ്പ്യ​ൻ​പ​ട്ട​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മ​ല​പ്പു​റം-​പാ​ല​ക്കാ​ട് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ഇ.​എ​ച്ച്.​എ​സ്.​എ​സ് ആ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. 2022ൽ ​ചാ​മ്പ്യ​ന്മാ​രാ​യ ശേ​ഷം തു​ട​ർ​ന്ന് വ​ന്ന മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലും കി​രീ​ടം നി​ല​നി​ർ​ത്തി​യ ഐ​ഡി​യ​ൽ ഇ​ത്ത​വ​ണ അ​ഞ്ചാം ത​വ​ണ​യും ചാ​മ്പ്യ​ൻ​പ​ട്ടം തൂ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

ജി​ല്ല മീ​റ്റി​ൽ 43 സ്വ​ർ​ണ​വും 36 വെ​ള്ളി​യും 18 വെ​ങ്ക​ല​വും വാ​രി​ക്കൂ​ട്ടി​യാ​ണ് ഐ​ഡി​യ​ൽ വ​രു​ന്ന​ത്. എ​ന്നാ​ൽ, ഐ​ഡി​യ​ലി​ന് വ​ഴി അ​ത്ര എ​ളു​പ്പ​മാ​കി​ല്ല. ഒ​ന്ന​ര പ​തി​റ്റാ​ണ്ട് സം​സ്ഥാ​ന മീ​റ്റ് ഭ​രി​ച്ച പാ​ര​മ്പ​ര്യ​മു​ള്ള പാ​ല​ക്കാ​ടി​ന്റെ പ​റ​ളി എ​ച്ച്.​എ​സ്.​എ​സ്, ഒ​റ്റ പോ​യ​ന്റ് വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യ മു​ണ്ടൂ​ർ സ്കൂ​ൾ, വ​ട​വ​ന്നൂ​ർ സ്കൂ​ൾ എ​ന്നി​വ​ർ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യു​യ​ർ​ത്തും.

എ​റ​ണാ​കു​ളം ജി​ല്ല ചാ​മ്പ്യ​ന്മാ​രാ​യ മാ​ർ ബേ​സി​ൽ (32 സ്വ​ർ​ണം), തു​ട​ർ​ച്ച​യാ​യി 16 വ​ർ​ഷം സം​സ്ഥാ​ന ചാ​മ്പ്യ​ന്മാ​രാ​യ കോ​ട്ട​യ​ത്തി​ന്റെ കോ​രു​ത്തോ​ട് (25 സ്വ​ർ​ണം), കോ​ഴി​ക്കോ​ടി​ന്റെ പു​ല്ലൂ​രാം​പാ​റ സെ​ന്റ് ജോ​സ​ഫ്സ് (29 സ്വ​ർ​ണം) എ​ന്നി​വ​രെ​ല്ലാം സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലെ ചാ​മ്പ്യ​ൻ പ​ട്ട​ത്തി​നാ​യി ഇ​ത്ത​വ​ണ അ​വ​സാ​ന നി​മി​ഷം വ​രെ പൊ​രു​തും.

അ​വ​സാ​ന നി​മി​ഷം വ​രെ പ്ര​വ​ച​നാ​തീ​ത​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന ജി​ല്ല മീ​റ്റ് പ്ര​ക​ട​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത്, ഇ​ത്ത​വ​ണ കി​രീ​ട​പ്പോ​രാ​ട്ടം മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ ക​ടു​പ്പ​മേ​റി​യ​താ​കു​മെ​ന്നാ​ണ്. പു​തി​യ ചാ​മ്പ്യ​ന്മാ​ർ പി​റ​ക്കു​മോ അ​തോ മ​ല​പ്പു​റ​വും ഐ​ഡി​യ​ലും ത​ങ്ങ​ളു​ടെ സാ​മ്രാ​ജ്യം കാ​ത്തു​സൂ​ക്ഷി​ക്കു​മോ എ​ന്ന് വ​രും​ദി​ന​ങ്ങ​ളി​ൽ ട്രാ​ക്കി​ൽ അ​റി​യാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story