Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​ന​പ്പാ​റ​യു​ടെ കു​തി​പ്പി​ന് പി​ന്നി​ൽ ഏ​ഴു​വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​നം

text_fields
bookmark_border
ആ​ന​പ്പാ​റ​യു​ടെ കു​തി​പ്പി​ന് പി​ന്നി​ൽ ഏ​ഴു​വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​നം
cancel

ക​ൽ​പ​റ്റ: പ​രി​മി​തി​ക​ൾ നി​റ​ഞ്ഞ സ്കൂ​ൾ ഗ്രൗ​ണ്ട്. പ​രി​ശീ​ല​ന​ത്തി​നാ​യി കി​ലോ​മീ​റ്റ​റു​ക​ൾ നീ​ളു​ന്ന യാ​ത്ര. എ​ന്നി​ട്ടും ട്രാ​ക്കി​ൽ സ്വ​ർ​ണ​ത്തി​ള​ക്ക​വു​മാ​യി ആ​ന​പ്പാ​റ​യി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ. അ​മ്പ​ല​വ​യ​ൽ ജി.​എ​ച്ച്.​എ​സ്.​എ​സ് ആ​ന​പ്പാ​റ​യി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ഷി​ജി​ൽ തി​രൂ​രി​ന്റെ പ​രി​ശീ​ല​ന മി​ക​വാ​ണ് ജി​ല്ല റ​വ​ന്യൂ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഷി​ജി​ൽ ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​മാ​യി ആ​ന​പ്പാ​റ സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. ഇ​ത്ത​വ​ണ ജി​ല്ല റ​വ​ന്യൂ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സ്കൂ​ളി​ൽ​നി​ന്ന് 16 കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ഇ​തി​ൽ 15 കു​ട്ടി​ക​ളും സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു.

100 മീ​റ്റ​ർ മു​ത​ൽ 3000 മീ​റ്റ​ർ വ​രെ​യു​ള്ള വി​വി​ധ ട്രാ​ക്ക് ഇ​ന​ങ്ങ​ളി​ൽ ആ​ന​പ്പാ​റ​യി​ലെ കു​ട്ടി​ക​ൾ മ​ത്സ​രി​ച്ചു. കാ​യി​ക​പ​രി​ശീ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​യ സ്കൂ​ൾ ഗ്രൗ​ണ്ടാ​ണ് ആ​ന​പ്പാ​റ​യി​ലേ​ത്.

എ​ന്നാ​ൽ, ഈ ​പ​രി​മി​തി​ക​ൾ കു​ട്ടി​ക​ളു​ടെ കാ​യി​ക​സ്വ​പ്ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മാ​കാ​ൻ ഷി​ജി​ൽ അ​നു​വ​ദി​ച്ചി​ല്ല. പ​രി​ശീ​ല​ന​ത്തി​നാ​യി ആ​ഴ്ച​യി​ൽ 40 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് കു​ട്ടി​ക​ളു​മാ​യി ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. യാ​ത്രാ​ക്ലേ​ശ​ങ്ങ​ളും സൗ​ക​ര്യ​ക്കു​റ​വു​ക​ളും മ​റി​ക​ട​ന്ന് കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ത്മാ​ർ​ഥ​ത​യാ​ണ് നേ​ട്ട​ത്തി​ന് പി​ന്നി​ൽ. പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഷി​ജി​ൽ തി​രൂ​രും ആ​ന​പ്പാ​റ സ്കൂ​ളും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Seven years of hard work
Next Story