ഒളിമ്പിക്സ് സെമി കളിച്ച ഇന്ത്യൻ ഫുട്ബാൾ ടീം അംഗം നിഖിൽ നന്ദി അന്തരിച്ചു
text_fieldsകൊൽക്കത്ത: 1956 മെൽബൺ ഒളിമ്പിക്സ് ഫുട്ബാൾ സെമി ഫൈനൽ കളിച്ച ഇന്ത്യൻ ടീമിെൻറ പ്രതിരോധ ഭടൻ നിഖിൽ നന്ദി അന്തരിച്ചു. കോവിഡ് ഭേദമായ ശേഷം, ചികിത്സയിൽ തുടരവെയാണ് അന്ത്യം.88 വയസ്സായിരുന്നു. 1950കളിൽ ഇന്ത്യൻ ഫുട്ബാളിെൻറ പ്രതിരോധനിരയിലെ ശക്തിദുർഗമായിരുന്ന നിഖിൽ നന്ദി, മെൽബൺ ഒളിമ്പിക്സിനു പുറമെ 1958 ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ കുപ്പായത്തിൽ കളിച്ചു.
മലയാളിയായ ഒളിമ്പ്യൻ അബ്ദുറഹ്മാൻ, നെവിൽ ഡിസൂസ, പി.കെ. ബാനർജി തുടങ്ങി ഇതിഹാസ താരങ്ങൾക്കൊപ്പമായിരുന്നു പന്തു തട്ടിയത്. ഒളിമ്പിക്സിൽ ഇന്ത്യ യുഗോസ്ലാവിയയോട് സെമിയിൽ തോൽക്കുകയായിരുന്നു.വെങ്കല മെഡൽ മത്സരത്തിൽ ബൾഗേറിയക്ക് മുന്നിൽ കീഴടങ്ങി. 1955 സന്തോഷ് ട്രോഫി കിരീടം നേടിയ ബംഗാൾ ടീമിലും 1958ൽ കൊൽക്കത്ത ലീഗ് കിരീടമണിഞ്ഞ ഈസ്റ്റേൺ റെയിൽവേയുടെയും പ്രതിരോധം കാത്തത് നന്ദിയായിരുന്നു.
വിരമിച്ച ശേഷം പരിശീലക വേഷത്തിലും കളത്തിലെത്തി. ഇടക്കാലത്ത് ഇന്ത്യൻ കോച്ചായും പ്രവർത്തിച്ചു. പിന്നീട്, കൊൽക്കത്തയിലെ വിവിധ ക്ലബുകളുടെയും കോച്ചായി. സഹോദരങ്ങളായ അനിൽ നന്ദി, സന്തോഷ് നന്ദി എന്നിവർ 1948 ഒളിമ്പ്കിസിൽ ഇന്ത്യക്കായി കളിച്ചിരുന്നു. മൂന്ന് സഹോദരങ്ങൾ ഒളിമ്പിക്സിൽ കളിച്ച അപൂർവ റെക്കോഡും ഇവരുടെ പേരിലാണ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.