മെസ്സിയുടെ വരവ്: കരാർ ലംഘിച്ചത് കേരള സർക്കാറെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ
text_fieldsകൊച്ചി: ഇതിഹാസം താരം ലയണൽ മെസ്സിയുടെ വരവിൽ കൂടുതൽ പ്രതികരണവുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ. കേരള സർക്കാറാണ് ഇതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അർജന്റീന ഫുട്ബാൾ അസോസിയേഷൻ ചീഫ് മാർക്കറ്റി് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.
ലയണൽ മെസ്സി ഉൾപ്പെട്ട അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും 2026ലെ ലോകകപ്പിന് ശേഷം സെപ്റ്റംബറിൽ എത്താമെന്നാണ് പറയുന്നതെന്നും സ്പോൺസറായ റിപോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എം.ഡി ആന്റോ അഗസ്റ്റിൻ കളമശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അർജൻറീന ടീമിനെ ഈ വർഷം ഒക്ടോബറിലോ നവംബറിലോ ഏഴ് ദിവസം ഇന്ത്യയിൽ എത്തിക്കാമെന്നാണ് അർജൻറീന ഫുട്ബാൾ അസോസിയേഷനുമായിട്ടുണ്ടാക്കിയ കരാർ.
വ്യവസ്ഥ പ്രകാരം നൽകേണ്ട മുഴുവൻ തുകയും നൽകിയിട്ടുണ്ട്. അതനുസരിച്ച് മെസ്സി ഉൾപ്പെട്ട ടീമിന്റെ ഇന്ത്യയിലെ മുഴുവൻ കളികളുടെയും നടത്തിപ്പ് ചുമതല റിപോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കായിരിക്കും. കരാർ റദ്ദായാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഇതിനെതിരെ ശക്തമായ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും ആന്റോ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.