പെനാൽറ്റി-കോർണർ കിക്കുകളൊന്നും മറ്റാർക്കും വിട്ടുകൊടുക്കില്ല; ഇത് കുജുവിന്‍റെ സ്വന്തം ഫുട്ബാൾ ടീം
text_fieldsസിബോ ടീമിന്‍റെ മത്സരത്തിനിടെ കോർണർ കിക്ക് എടുക്കുന്ന കുജു
ബീജീങ്: ചൈനീസ് രണ്ടാം ഡിവിഷൻ ഫുട്ബാൾ ടീമായ സിബോ പങ്കെടുക്കുന്ന മത്സരങ്ങളിൽ ഫ്രീകിക്കും േകാർണർ-പെനാൽറ്റി കിക്കുകളുമെല്ലാം ഏഴാം നമ്പർ താരം കുജു ആണ് എടുക്കുക. സഹതാരങ്ങൾക്കൊന്നും ആ അവകാശം വിട്ടുകൊടുക്കില്ല. 'നിന്‍റെ അച്ഛന്റെ വകയാണോടാ ഈ ടീം?' എന്ന് ചോദിച്ച് കൂടെ കളിക്കുന്നവരാരും കുജുവിന്‍റടുത്ത് വരികയുമില്ല. കാരണം, കുജുവിന്‍റെ അച്ഛൻ തന്നെയാണ് സിബോ ടീമിന്‍റെ ഉടമ. അമിതവണ്ണമുള്ള മകൻ കുജുവിന് കളിക്കാൻ വേണ്ടിയാണ് ഈ ഫുട്ബാൾ ക്ലബ് ചൈനീസ് വ്യവസായിയായ ഹീ ഷിഹുവ വിലയ്ക്ക് വാങ്ങിയത്. ഇടക്ക് 35കാരനായ ഷിഹുവയും കളിക്കാൻ ഇറങ്ങും, പത്താം നമ്പറിൽ.
Chinese businessman bought Zibo Cuju, second tier Chinese side, and told the coach to play his 126kg son.
— Photos of Football (@photosofootball) May 17, 2021
(via @TUDNUSA) pic.twitter.com/ylJehD0BAf
126 കിലോയാണ് ഫുട്ബാൾ പ്രേമിയായ കുജുവിന്‍റെ ഭാരം. ഫുട്ബാൾ താരമാകണമെന്ന് വളരെയധികം സ്വപ്നം കാണുന്ന മകന്‍റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ക്ലബ് വിലയ്ക്കുവാങ്ങുകയല്ലാതെ മറ്റൊരു വഴിയും ഷിഹുവക്ക് മുന്നിൽ ഇല്ലായിരുന്നു. അങ്ങനെയാണ് രണ്ടാം ഡിവിഷൻ ടീമായ സിബോയെ വിലയ്ക്ക് വാങ്ങിയത്. മകന്‍റെ പേരും കൂടി ചേർത്ത് ടീമിന്‍റെ പേര് സിബോ കുജു എന്ന് പരിഷ്കരിക്കുകയും ചെയ്തു.
എല്ലാ കളികളിലും മകനെ കളത്തിലിറക്കുക, മകൻ കളത്തിലുള്ളപ്പോൾ ഫ്രീകിക്കും പെനാൽറ്റി-കോർണർ കിക്കുകളും അവനെ കൊണ്ട് മാത്രം എടുപ്പിക്കുക തുടങ്ങിയ നിബന്ധനകളാണ് ഷിഹുവ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് ലീഗ് വണ്ണിൽ (സെക്കൻഡ് ഡിവിഷൻ) കളിക്കുന്ന സിബോയും സിചുവാൻ ജിയുനിയുവും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഷിഹുവയും കളത്തിലിറങ്ങി. പരമ്പരാഗതമായി എല്ലാ ടീമുകളും മികച്ച കളിക്കാരന് നൽകുന്ന പത്താം നമ്പർ ജഴ്സിയാണ് ഷിഹുവ സ്വന്തമാക്കിയിരിക്കുന്നത്. മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
In the CL1(2nd-division) match today between Sichuan Jiuniu and Zibo Cuju, He Shihua, the principle sharedholder of Zibo Cuju, was introduced into the match just ahead of the injury time. The 35-year-old enterpreneur/footballer wears No. 10 shirt. The match ended 0:0. pic.twitter.com/d0XfNFUFIZ
— Titan Sports Plus (@titan_plus) May 4, 2021
സിബോ നഗരം കേന്ദ്രീകരിച്ച് 1982ൽ നിലവിൽ വന്ന ക്ലബ് ചൈന ലീഗ് വൺ പോയന്‍റ് നില പട്ടികയിൽ ഏറ്റവും പിന്നിലാണ്. അഞ്ച് മത്സരങ്ങളിലായി രണ്ട് ഗോളോടെ ഒരു പോയന്‍റ് മാത്രമാണ് ടീമിന്‍റെ സമ്പാദ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.