അണ്ടർ 20 ഏഷ്യൻ കപ്പിലേക്ക് ഇന്ത്യയെ നയിച്ചത് ദേവഗിരിയുടെ ശുഭാൻഗി
text_fieldsശുഭാൻഗി സിങ്
കോഴിക്കോട്: എ.എഫ്.സി അണ്ടർ 20 ഏഷ്യൻ കപ്പ് വനിത ഫുട്ബാളിന് യോഗ്യത നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥിനി ശുഭാൻഗി സിങ് സതീഷ്. കോളജിലെ അവസാന വർഷ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് വിഭാഗം വിദ്യാർഥിനിയായ ശുഭാൻഗി ഗുജറാത്തിലെ താപ്പി ജില്ലയിലെ സൺഗാത് സ്വദേശിനിയാണ്. ഗോകുലം ഫുട്ബാൾ ക്ലബ്ബിൽ ഇന്ത്യൻ വിമൻ ലീഗിൽ കളിക്കുന്നുണ്ട് താരം.
നീണ്ട 20 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നത്. മ്യാൻമറിൽ നടന്ന യോഗ്യത ടൂർണമെന്റിൽ രണ്ടു ജയവും ഒരു സമനിലയും നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനം നേടി യോഗ്യത ഉറപ്പാക്കിയത്.
നിർണായകമായ അവസാന മൽസരത്തിൽ മ്യാൻമറിനെ കീഴടക്കി(1-0). തായ്ലൻഡിൽ അടുത്ത വർഷം ഏപ്രിലിലാണ് ഏഷ്യൻ കപ്പ്. സതീഷ് സിങ്ങിന്റെയും ഗ്യാൻമതി സിങ്ങിന്റെയും ഇളയ മകളാണ് ശുഭാൻഗി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.