മൂന്ന് ഫ്രഞ്ച് താരങ്ങൾക്ക് സെനഗളിനായി കളിക്കാൻ ഫിഫയുടെ അനുമതി
text_fieldsസൂറിച്: ഫ്രാൻസിെൻറ മൂന്ന് മുൻ അണ്ടർ 21 താരങ്ങൾക്ക് സെനഗളിനായി കളിക്കാൻ ഫിഫ അനുമതി നൽകി. പി.എസ്.ജിയുടെ ഡിഫൻറർ അബ്ദോ ഡിയാലോ, മോണകോയുടെ ഫോഡ് ബല്ലോടൗർ, ലെസ്റ്റർ സിറ്റി മധ്യനിര താരം നാംപ്ലേയ്സ് മെൻഡി എന്നിവർക്കാണ് രാജ്യം മാറി കളിക്കാൻ അനുമതി നൽകിയത്.
ലോകകപ്പ് ലക്ഷ്യമാക്കിയാണ് സെനഗളിെൻറ ഈ നീക്കം. ഇവർ ഫ്രഞ്ച് ടീമിനായി കളിച്ചിട്ടില്ലയെന്നതിനാലാണ് രാജ്യം മാറാൻ ഫിഫ അനുമതി നൽകിയത്. മൂന്നും പേരും ആഫ്രിക്കൻ നാഷൻസ് കപ്പിലും ഫിഫ യോഗ്യത മത്സരങ്ങളിലും സെനഗളിനായി ബൂട്ടുകെട്ടിയേക്കും. ലിവർപൂൾ താരം സാദിയോ മാനെയടക്കം മികവുറ്റ ടീമിനെയാണ് സെനഗാൾ ലോകകപ്പിന് ഒരുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.