Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോ​ക​ക​പ്പ് യോ​ഗ്യ​ത:...

ലോ​ക​ക​പ്പ് യോ​ഗ്യ​ത: മൂന്ന് മിനിറ്റിൽ രണ്ട് ഗോളടിച്ച് ജ​ർ​മ​ൻ ജയം; ആറാടി സ്പെ​യി​നും ബെൽജിയവും

text_fields
bookmark_border
ലോ​ക​ക​പ്പ് യോ​ഗ്യ​ത: മൂന്ന് മിനിറ്റിൽ രണ്ട് ഗോളടിച്ച് ജ​ർ​മ​ൻ ജയം; ആറാടി സ്പെ​യി​നും ബെൽജിയവും
cancel

കൊ​ളോ​ൺ (ജ​ർ​മ​നി): ലോ​ക​ക​പ്പ് യോ​ഗ്യ​ത യൂ​റോ​പ്യ​ൻ റൗ​ണ്ടി​ൽ തോ​ൽ​വി​യോ​ടെ തു​ട​ങ്ങി​യ ജ​ർ​മ​നി​ക്ക് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ജ​യം. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ 3-1നാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​ർ തോ​ൽ​പി​ച്ച​ത്. ആദ്യ കളിയിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ഞെട്ടലിൽ കളത്തിലിറങ്ങിയ ജർമനി ആദ്യ പകുതിയിൽ 1-1 എന്ന നിലയിൽ സമനില ഭീതിയിലായിരുന്നുവെങ്കിലും, രണ്ടാം പകുതിയിൽ മൂന്ന് മിനിറ്റിനുള്ളിൽ നേടിയ രണ്ട് ഗോളുമായി ​അയർലൻഡിനെ വീഴ്ത്തി. സെർജി നാബ്രി (7), നദീം അമിരി (69), ​േഫ്ലാറിയാൻ വിറ്റ്സ് (72) എന്നിവരുടെ വകയായിരുന്നു ഗോളുകൾ

അ​തേ​സ​മ​യം, മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ തു​ർ​ക്കി​യ​യെ സ്പെ​യി​നും ക​സാ​ഖ്സ്താ​നെ ബെ​ൽ​ജി​യ​വും മ​റു​പ​ടി​യി​ല്ലാ​ത്ത ആ​റു​വീ​തം ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ഗ്രൂ​പ് ‘എ’​യി​ൽ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ജ​ർ​മ​നി​ക്കാ​യി സെ​ർ​ജ് നാ​ബ്രി (7), ന​ദീം അ​മീ​രി (69), ഫ്ലോ​റി​യ​ൻ വി​ർ​ട്സ് (72) എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. 34ാം മി​നി​റ്റി​ൽ ഇ​സാ​ക് പ്രൈ​സി​ലൂ​ടെ‍യാ​യി​രു​ന്നു ഐ​റി​ഷ് സം​ഘ​ത്തി​ന്റെ ആ​ശ്വാ​സം.

ആ​ദ്യ ക​ളി​യി​ൽ ജ​ർ​മ​നി​യെ സ്​​ലോ​വാ​ക്യ മ​റി​ച്ചി​ട്ടി​രു​ന്നു. മൈ​ക്ക​ൽ മെ​റി​നോ​യു​ടെ (22, 45+1, 57) ഹാ​ട്രി​ക്കാ​ണ് തു​ർ​ക്കി​യ​ക്കെ​തി​രെ ഗ്രൂ​പ് ‘ഇ’​യി​ൽ സ്പെ​യി​നി​ന് വ​ൻ ജ​യം സ​മ്മാ​നി​ച്ച​ത്. പെ​ഡ്രി (6, 62) ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഫെ​റാ​ൻ ടോ​റ​സും (53) സ്കോ​ർ ചെ​യ്തു. ഗ്രൂ​പ് ‘ജെ’‍യി​ൽ ക​സാ​ഖി​നെ​തി​രെ ബെ​ൽ​ജി​യം നി​ര​യി​ൽ കെ​വി​ൻ ഡി​ബ്രൂ‍യി​നും (42, 84), ജെ​റെ​മി ഡോ​കു​വും (44) ര​ണ്ടു​വീ​തം ഗോ​ളു​ക​ൾ കു​റി​ച്ചു. നി​കോ​ളാ​സ് റാ​സ്കി​നും (51) തോ​മ​സ് മ്യൂ​നി​യ​റു​മാ​യി​രു​ന്നു (87) മ​റ്റു സ്കോ​റ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:belgiumworld cup qualifierFIFA World CupFootball NewsSpain footballGermany football
News Summary - FIFA World Cup Qualifier: Germany scores twice in three minutes to beat Northern Ireland
Next Story