ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ
text_fieldsഫ്ലോറൻസ്: ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകനായി മുൻ മിഡ്ഫീൽഡർ ജെന്നാരോ ഇവാൻ ഗട്ടൂസോയെ നിയോഗിച്ചു. അടുത്തിടെ പുറത്താക്കിയ ലൂസിയാനോ സ്പല്ലറ്റിക്ക് പകരക്കാരനായാണ് നിയമനം.
2006ൽ ലോകകിരീടമുയർത്തിയ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു ഗട്ടൂസോ. പ്രമുഖ ക്ലബ്ബുകളായ എ.സി മിലാൻ, നാപ്പോളി, വലൻസിയ, മാഴ്സെ തുടങ്ങിയവയുടെ പരിശീലകനായിരുന്നു. മിലാന് വേണ്ടി 468 മത്സരങ്ങൾ കളിച്ചിട്ടുമുണ്ട്. താരമെന്ന നിലയിൽ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലും മുത്തമിട്ടു.
ഇറ്റാലിയൻ ജഴ്സിയിൽ 73 മത്സരങ്ങളിലും ഇറങ്ങി. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇറ്റലി 0-3ന് നോർവേയോട് തോറ്റിരുന്നു. ഇതോടെ തുടർച്ചയായ മൂന്നാം ലോകകപ്പിനും അസൂറികൾ യോഗ്യത നേടില്ലെന്ന ആശങ്ക ഉയർന്നു. കഴിഞ്ഞ യൂറോ കപ്പിലും ടീമിന്റെ പ്രകടനം മോശമായി. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് സ്പല്ലറ്റിയെ പുറത്താക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.