Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗ്വാർഡിയോള സിറ്റി...

ഗ്വാർഡിയോള സിറ്റി വിടുന്നു; പകരക്കാരനായി എൻസോ മരെസ്ക?

text_fields
bookmark_border
Pep Guardiola
cancel

ലണ്ടൻ: ഇതിഹാസ പരിശീലകൻ പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയോട് വിടപറയുന്നു. പതിറ്റാണ്ടിനിടെ സിറ്റിക്ക് 20 സുപ്രധാന കിരീടങ്ങൾ നേടിക്കൊടുത്ത സുവർണകാലത്തിന്റെ ഓർമകൾ ബാക്കിയാക്കിയാണ് പടിയിറക്കം. ഞായറാഴ്ച ആസ്റ്റൻ വില്ലക്കെതിരെ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തോടെ ഗ്വാർഡിയോള സേവനം അവസാനിപ്പിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2027 വരെ കരാറുണ്ടെങ്കിലും ക്ലബ് വിടാനാണ് സ്പെയിൻകാരന്റെ തീരുമാനം. ചെൽസി മുൻ പരിശീലകൻ എൻസോ മരെസ്കയെയാണ് പകരക്കാരനായി പരിഗണിക്കുന്നത്. 2016ൽ ക്ലബിന്റെ പരിശീലകനായി ഗ്വാർഡിയോള ചുമതലയേറ്റ ശേഷം ആറ് പ്രീമിയർ ലീഗ്, 2017-18, 2018-19, 2020-21, 2021-22, 2022-23, 2023-24), അഞ്ച് കാരബാവോ കപ്പ്, മൂന്നുവീതം കമ്യൂണിറ്റി ഷീൽഡ്, എഫ്.എ കപ്പ്, ഓരോ ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, സൂപ്പർ കപ്പ് കിരീടങ്ങൾ സിറ്റി നേടി. 2022-23 സീസണിൽ പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നീ മൂന്ന് പ്രധാന കിരീടങ്ങളും സ്വന്തമാക്കി ട്രെബിൾ നേട്ടത്തിലേക്ക് സിറ്റിയെ എത്തിച്ചിരുന്നു അദ്ദേഹം.

കിരീടത്തിനരികെ ആഴ്സനൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്ത് ആഴ്സനൽ. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ബെൺലിയെ ഒറ്റ ഗോളിന് തോൽപിച്ച ഗണ്ണേഴ്സ് സമ്പാദ്യം 37 മത്സരങ്ങളിൽ 82 പോയന്റാക്കി ഉയർത്തി. മേയ് 24ന് ക്രിസ്റ്റൽ പാലസിനെതിരെയാണ് അവസാന കളി. 36 മത്സരങ്ങളിൽ 77 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാംസ്ഥാനത്തുണ്ട്. ചൊവ്വാഴ്ച ഇന്ത്യൻ സമയം അർധരാത്രി ബോൺമൗത്തിനെ നേരിടുന്ന മാഞ്ചസ്റ്റർ സിറ്റി ജയിച്ചില്ലെങ്കിൽ 38ാം റൗണ്ട് മത്സരത്തിന് കാത്തുനിൽക്കാതെതന്നെ ആഴ്സനലിന് കിരീടമുറപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pep guardiolaManchester city FCEnzo Maresca
News Summary - Guardiola leaves City; Enzo Maresca to replace him?
Next Story