Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2026 9:50 AM IST Updated On
date_range 20 May 2026 9:50 AM ISTപ്രീമിയർ ലീഗ് കിരീടം ഗണ്ണേഴ്‌സ് തൂക്കി! നീണ്ട 22 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം
text_fieldsbookmark_border
ലണ്ടൻ: നീണ്ട ഇരുപത്തിരണ്ട് വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് ചരിത്രനേട്ടം. ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് ഗണ്ണേഴ്‌സ് ഇത്തവണ ലീഗ് ചാമ്പ്യന്മാരായി സിംഹാസനമേറിയത്.
മുൻപ് 2003-2004 സീസണിലാണ് ക്ലബ് അവസാനമായി പ്രീമിയർ ലീഗ് ട്രോഫി സ്വന്തമാക്കിയത്. അന്ന് ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെ കിരീടം ചൂടി, കായികലോകം ഇന്നും ആരാധനയോടെ നോക്കിക്കാണുന്ന 'ദി ഇൻവിൻസിബിൾസ്' എന്ന സുവർണ്ണ ചരിത്രം എഴുതിച്ചേർത്ത ശേഷമുള്ള ഗണ്ണേഴ്‌സിന്റെ നീണ്ട കാത്തിരിപ്പാണ് ഈ സീസണിലെ അത്യുജ്ജ്വല പ്രകടനത്തോടെ അവസാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

