അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത: ഇന്ത്യ ഇന്ന് ബ്രൂണെക്കെതിരെ
text_fieldsഅണ്ടർ 23 ഇന്ത്യ - ഖത്തർ മത്സരത്തിൽ നിന്ന്
ദോഹ: ഖത്തറിനോടേറ്റ തോൽവിയോടെ അണ്ടർ 23 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത സാധ്യതകൾ തീർത്തും മങ്ങിയ ഇന്ത്യ ചൊവ്വാഴ്ച അവസാന ഗ്രൂപ് മത്സരത്തിൽ ബ്രൂണെയെ നേരിടും.
ദുർബലരുടെ കൂട്ടത്തിലെണ്ണാവുന്ന ടീമിനെ തോൽപിക്കാൻ യങ് ബ്ലൂ ടൈഗേഴ്സിന് അധികം വിയർക്കേണ്ടിവരില്ലെങ്കിലും മുന്നേറാൻ കേവലം ജയം പോരാ. എതിരാളികളെ വലിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തുന്നതോടൊപ്പം മഹാത്ഭുതങ്ങളും സംഭവിക്കണം.
ഗ്രൂപ് ജേതാക്കൾക്കും ഏറ്റവും മികച്ച നാല് റണ്ണറപ്പുകൾക്കുമാണ് ഏഷ്യൻ കപ്പ് യോഗ്യത. ഗ്രൂപ് ‘എച്ചി’ൽ ഖത്തറിന് (6) പിന്നിൽ മൂന്ന് പോയന്റുമായി രണ്ടാം സ്ഥാനക്കാരാണ് നിലവിൽ ഇന്ത്യ. രണ്ടാംസ്ഥാനക്കാരുടെ ആകെ പട്ടികയെടുത്താൽ ഇന്ത്യ പത്താമതാണ്.
ഈ സാഹചര്യത്തിൽ ഇന്ന് ബ്രൂണെയെ എത്ര ഗോളിന് തോൽപിച്ചാലും ആദ്യ നാലിലെത്തുക മറ്റു ടീമുകളുടെ പ്രകടനങ്ങൾകൂടി അടിസ്ഥാനമാക്കിയായിരിക്കും. ഒറ്റനോട്ടത്തിൽ യോഗ്യത വാതിൽ ഏറക്കുറെ അടഞ്ഞ സ്ഥിതിയാണ്. ബഹ്റൈനെ 2-0ത്തിന് തോൽപിച്ചാണ് ഇന്ത്യ തുടങ്ങിയത്. എന്നാൽ, ഖത്തറിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് മുട്ടുമടക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.