ഐ.എസ്.എൽ; നൈസാമിെൻറ പൈതൃകം കാക്കാൻ ഹൈദരാബാദ്
text_fieldsപഴയ പുണെ എഫ്.സിയാണ് നൈസാമിെൻറ നാട്ടുകാരായി ഹൈദരാബാദ് എഫ്.സി എന്ന പേരിൽ പുതിയ തട്ടകത്തിൽ അവതരിച്ചത്. കഴിഞ്ഞ സീസണിലെ തുടക്കം പക്ഷേ, നിരാശപ്പെടുത്തുന്നതായിരുന്നു. 18 മത്സരങ്ങളിൽ രണ്ട് ജയം മാത്രം നേടിയ ടീം അവസാന സ്ഥാനക്കാരായി മടങ്ങി. പക്ഷേ, ഇക്കുറി അടിമുടി മാറ്റിപ്പണിതായിരുന്നു ടീമിെൻറ ഒരുക്കം. ഇന്ത്യൻ ഫുട്ബാളിൽ മികച്ച പരിചയസമ്പത്തുള്ള മുൻ ബംഗളൂരു എഫ്.സി കോച്ച് ആൽബർേട്ടാ റോകയെ പരിശീലകനായി നിയമിച്ച് അവർ ഞെട്ടിച്ചു. പക്ഷേ, സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ അദ്ദേഹത്തെ തേടിയെത്തിയതോടെ ഹൈദരാബാദ് റോകയെ മനസ്സില്ലാ മനസ്സോടെ വിട്ടുനൽകി. ഇപ്പോൾ, മറ്റൊരു റോകക്കു (മാനുവൽ റോക) കീഴിൽ ഒരുങ്ങുകയാണ് ഹൈദരാബാദ്.
ഇന്ത്യൻ താരങ്ങളും പുതുമുഖങ്ങളും വിദേശികളുമായി ശക്തമായൊരു ടീം കെട്ടിപ്പടുത്തു തന്നെ അവർ നൈസാമിെൻറ നാട്ടുകാരുടെ ഫുട്ബാൾ പാരമ്പര്യം കാക്കാൻ ഒരുങ്ങുന്നു.
യൂറോപ്യൻ സഹായം:
രണ്ട് യൂറോപ്യൻ ക്ലബുകളുമായി കൈകോർത്താണ് ഹൈദരാബാദ് ഇൗ സീസണിൽ ഇറങ്ങുന്നത്. മുൻ ജർമൻ ചാമ്പ്യൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടാണ് അവരിൽ പ്രബലർ. ഗ്രാസ്റൂട്ട് ഫുട്ബാൾ, യൂത്ത് ഡെവലപ്മെൻറ് എന്നിവയിൽ രണ്ടുവർഷത്തെ സഹകരണത്തിനാണ് ബൊറൂസിയയും ഹൈദരാബാദും ഒപ്പുവെച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനും കളിക്കാരുടെ പരിശീലനത്തിനുമായി കൈകോർക്കുന്നത് സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് മാർബേയ എഫ്.സിയുമായാണ്.
യൂത്ത് ഡിഫൻസ്
ഏഴാം സീസൺ െഎ.എസ്.എല്ലിൽ ഏറ്റവും യുവത്വമുള്ള പ്രതിരോധമാണ് ഹൈദരാബാദിേൻറത്. ശരാശരി 21.50 വയസ്സ്. ആഷിഷ് റായ്, സഹിൽ പൻവർ, ആകാശ് മിശ്ര, ചിൻഗ്ലൻസേന സിങ്, ഡിംപ്ൾ ഭഗത്, നിഖിൽ പ്രഭു എന്നീ യുവതാരങ്ങൾക്കൊപ്പം, ഇന്ത്യൻ താരം ആദിൽ ഖാൻ, സൗവിക് ചക്രവർത്തി എന്നിവരടങ്ങിയ പരിചയസമ്പന്നർ കൂടി ചേരുന്ന പ്രതിരോധം.
ഫോറിൻ മുന്നേറ്റം
മുന്നേറ്റത്തിലാണ് വിദേശ മുതൽമുടക്ക്. ആറ് വിദേശികളെ മാത്രമേ ടീമിൽ എത്തിച്ചുള്ളൂവെങ്കിലും, അവരിൽ മൂന്നും സ്ട്രൈക്കർ റോളിലാണ്. ഗോളടിക്കാൻ കേമനായ ആസ്ട്രേലിയൻ ലീഗ് താരം ജോയൽ ചിയാനിസ്, കഴിഞ്ഞ സീസണിൽ ഒഡിഷക്കായി ഒമ്പത് ഗോളടിച്ച സ്പാനിഷ് സ്ട്രൈക്കർ ആരിഡാനെ സൻറാന, മുൻ റേഞ്ചേഴ്സ് താരം ഫ്രാൻസിസ്കോ സൻഡാസ എന്നിവരാണ് ഗോളടിക്കാൻ ചുമതലപ്പെടുത്തിയവർ. ലിസ്റ്റൺ കൊളാസോ, ഇഷൻ ഡേ എന്നീ ഇന്ത്യൻ യുവത്വവും കൂട്ടായുണ്ട്.
മധ്യനിര മീഡിയം
ക്രിയേറ്റിവ് മിടുക്കുള്ള മധ്യനിരയില്ല എന്നതാണ് പ്രധാന വെല്ലുവിളി. മുൻ ബ്ലാസ്റ്റേഴ്സ് താരം ഹാളി ചരൺ നർസാരി, ഡിഫൻസിവ് മിഡിനും പാകമായി ആദിൽ ഖാൻ, നിഖിൽ പൂജാരി എന്നിവർക്കൊപ്പം ബ്രസീൽ താരം ജോ വിക്ടർ, ലൂയിസ് സാസ്ട്രേ എന്നീ വിദേശ താരങ്ങളാണ് മധ്യനിരയിലുള്ളത്.
കോച്ച്: മാനുവൽ റോക
െഎ.എസ്.എൽ ബെസ്റ്റ്: പുണെ സിറ്റി എഫ് -സെമിഫൈനൽ 2017-18 (കഴിഞ്ഞ സീസൺ മുതൽ ഹൈദരാബാദ്)
സ്ക്വാഡ് ആവറേജ്: 24.66 വയസ്സ്
ടീം ഹൈദരാബാദ്
ഗോൾകീപ്പർ: സുബ്രതാ പാൽ, ലക്ഷ്മികാന്ത് കട്ടിമണി, മനാസ് ദുബെ, ലാൽബിയകുല ജോങ്തെ.
പ്രതിരോധം: ആകാശ് മിശ്ര, ആഷിഷ് റായ്, ചിൻഗ്ലൻസേന സിങ്, ഡിംപിൾ ഭഗത്, കിൻസയ്ലാഗ് കോങ്സിത്, നിഖിൽ പ്രഭു, ഒഡയ് ഒനയ്ഡിയ (സ്പെയിൻ), സഹിൽ പൻവാർ
മധ്യനിര: അഭിഷേക് ഹാൾഡർ, ആദിൽ ഖാൻ, സഹിൽ തവോറ, ഹളിചരൺ നർസാരി, ഹിതേഷ് ശർമ, ജോ വിക്ടർ (ബ്രസീൽ), ലാൽഡൻമാവിയ റാൽതേ, ലൂയിസ് സാസ്ത്രേ (സ്പെയിൻ), മാർക് സൊതാൻപുയ, മുഹമ്മദ് യാസിർ, നിഖിൽ പൂജാരി, സൗവിക് ചക്രവർത്തി, സ്വീഡൻ ഫെർണാണ്ടസ്.
ഫോർവേഡ്: അറിഡെയ്ൻ സാൻറാന (സ്പെയിൻ), ഫ്രാൻസിസ്കോ സാൻഡസ (സ്പെയിൻ), ഇഷാൻ ഡേ, ജോയൽ ചിയാനിസ് (ആസ്ട്രേലിയ), ലാലാംപുയ, ലിസ്റ്റൺ കൊളാസോ, രോഹിത് ഡാനു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.