ഐ.എസ്.എൽ: ജയത്തോടെ തുടങ്ങി ഈസ്റ്റ് ബംഗാൾ
text_fieldsകൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ വിദേശക്കരുത്തിൽ വിജയത്തുടക്കവുമായി ഈസ്റ്റ്ബംഗാൾ. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൊൽക്കത്തൻ കരുത്തർ തകർത്തത്.
പുതുതായി ടീമിലെത്തിയ സ്പാനിഷ് സ്ട്രൈക്കർ യൂസുഫ് എസ്സെജാരി ഇരട്ട ഗോളുമായി അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ഒരു ഗോളുമായി ബ്രസീൽ താരം മിഗ്വൽ ഫെരേരയും ഒപ്പം ചേർന്നു. മലയാളി താരങ്ങളായ മുഹമ്മദ് റാഷിദ് ഈസ്റ്റ് ബംഗാളിനായും എം.എസ്. ജിതിൻ നോർത്ത് ഈസ്റ്റിനായും ആദ്യ ഇലവനിൽ ഇറങ്ങി. ഈസ്റ്റ് ബംഗാൾ നിരയിൽ മലയാളി താരം വിഷ്ണു പകരക്കാരനായും കളത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

