ലിവർപൂൾ എഫ്.സിയുടെ ഇതിഹാസ താരം ഇയാൻ സെൻറ് ജോൺ അന്തരിച്ചു
text_fieldsലിവർപൂൾ: ലിവർപൂൾ എഫ്.സിയുടെ ഇതിഹാസ താരം ഇയാൻ സെൻറ് ജോൺ അന്തരിച്ചു. 1960കളിൽ ബിൽ ഷാൻക്ലിയുടെ കീഴിൽ കെട്ടിപ്പടുത്ത ലിവർപൂളിെൻറ മുന്നേറ്റനിരയിലെ പ്രധാനിയാണ് 82ാം വയസ്സിൽ ഓർമയായത്. ദീർഘനാളായ അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1956ൽ മതർവെല്ലിലൂടെ പ്രഫഷനൽ ഫുട്ബാൾ കരിയർ ആരംഭിച്ച ഇയാൻ, 1961ലാണ് ലിവർപൂളിെൻറ മുൻനിരയിലെത്തുന്നത്.
തുടർന്ന് ഒരു പതിറ്റാണ്ടുകാലം ഇംഗ്ലീഷ് ക്ലബിെൻറ പടനയിച്ചു. 336 മത്സരങ്ങളിൽ 95 ഗോളടിച്ചു. 1965ൽ ലിവർപൂൾ ആദ്യമായി എഫ്.എ കപ്പ് കിരീടമണിയുേമ്പാൾ, എക്സ്ട്രടൈമിൽ ലീഡ്സിനെതിരെ വിജയ ഗോൾ കുറിച്ചാണ് ഇയാൻ സെൻറ് ഇംഗ്ലീഷുകാരുടെ വിശുദ്ധനായി മാറിയത്. ലിവർപൂൾ ചരിത്രത്തിലെ ഏറ്റവും വിലപ്പെട്ട ഗോളായി ഇയാെൻറ നേട്ടത്തെ ഇന്നും ആരാധകർ വിളിക്കുന്നു. 1940കളിലെ കിരീടനേട്ടങ്ങൾക്ക പിന്നാലെ പ്രതാപം നഷ്ടമായ ടീമിനെ രണ്ടാം ഡിവിഷനിൽനിന്നും മുൻനിരയിലേക്ക് കെട്ടിപ്പടുക്കുേമ്പാൾ കോച്ച് ബിൽ ഷാൻക്ലിയുടെ വിശ്വസ്തനായിരുന്നു ഈ സ്കോട്ലൻഡുകാരൻ.
1971ൽ ലിവർപൂൾ വിട്ട ശേഷം, ഹെല്ലനിച്, കോപ്ടൗൺ സിറ്റി തുടങ്ങിയ ക്ലബുകൾക്കായും കളിച്ചു. സ്കോട്ലൻഡ് ദേശീയ ടീമിനായി 21 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ശേഷം, മദർവെൽ, പോട്സ്മൗത് എന്നിവയിൽ നാലു വർഷം പരിശീലകനുമായിരുന്നു. പിന്നീട് 'സെയ്ൻറ ആൻഡ് ഗ്രീവ്സി' ടിവി ഷോയിലൂടെ ജനപ്രിയ അവതാരകനായും പേരെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.