Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇസ്രായേൽ തകർത്ത...

ഇസ്രായേൽ തകർത്ത ശരീരവുമായി ഗസ്സയുടെ ആംപ്യൂട്ട് ഫുട്ബാൾ ടീം; അവരുടെ കോച്ചായി ഗ്വാർഡിയോള; ഒപ്പിട്ട ജഴ്സി സമ്മാനിച്ച് അനുഗ്രഹം

text_fields
bookmark_border
ഇസ്രായേൽ തകർത്ത ശരീരവുമായി ഗസ്സയുടെ ആംപ്യൂട്ട് ഫുട്ബാൾ ടീം; അവരുടെ കോച്ചായി ഗ്വാർഡിയോള; ഒപ്പിട്ട ജഴ്സി സമ്മാനിച്ച് അനുഗ്രഹം
cancel

ലണ്ടൻ: ഫലസ്തീനും ഗസ്സക്കുമുള്ള പിന്തുണയും ഐക്യദാർഢ്യവും പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതിൽ ഒട്ടും മടിയുള്ള ആളല്ല മാഞ്ചസ്റ്റർ സിറ്റിയുടെ താര പരിശീലകൻ പെപ് ഗ്വാർഡിയോള. ഗസ്സയി​ൽ ഇസ്രായേൽ ആക്രമണം നടത്തുന്ന വേളയിൽ സാമൂഹിക മാധ്യമങ്ങളിലും, ബാഴ്സലോണയിലെ വൻ യുദ്ധ വിരുദ്ധ റാലിയിലും മറ്റു പൊതുവേദികളിലും ഗ്വാർഡിയോള പലപ്പോഴായി രംഗത്തു വന്നിരുന്നു. ഏതാനും ദിവസം മുമ്പ് ബാഴ്സലോണയിലെ റാലിയിൽ ​ഗസ്സക്കാർക്ക് ഐക്യദാർഢ്യവുമായി കഫിയ്യ ധരിച്ചായിരുന്നു പെപ് പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ ഫലസ്തീന്റെ അംഗപരിമിതരുടെ ഫുട്ബാൾ ടീമിന് സ്​പെഷൽ ഗിഫ്റ്റ് സമ്മാനിച്ച് ശ്രദ്ധനേടുന്നു. കോച്ചിന്റെ കൈയൊപ്പോടുകൂടിയ ഫലസ്തീൻ ജഴ്സിയാണ് ടീം അംഗങ്ങൾക്ക് സമ്മാനിച്ചത്.

ഇസ്രായേൽ ആ​ക്രമണങ്ങളിൽ കൈയും, കാലും നഷ്ടമായി ​ജീവിതത്തിലേക്ക് തിരികെയെത്തിയവർ ചേർന്ന് പോരാട്ടത്തിന്റെ പ്രതീകമായി രൂപം നൽകിയ ഫലസ്തീന്റെ ആംപ്യൂട്ട് ഫുട്ബാൾ ടീമിനെയാണ് പെപ് ഗ്വാർഡിയോള സ്നേഹ സമ്മാനം നൽകി അനുഗ്രഹിക്കുന്നത്.

ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ച് പറയുന്നു ഗ്വാർഡിയോളയോടുള്ള ആദരമായി തങ്ങളുടെ ടീമിന്റെ ഹോണററി കോച്ചായി കഴിഞ്ഞയാഴ്ചയാണ് ടീം അംഗങ്ങൾ പ്രഖ്യാപിച്ചത്. ഗ്വാർഡിയോളയുടെ ​ചിത്രം പ്രദർശിപ്പിച്ചായിരുന്നു പ്രതീകാത്മക കോച്ച് പ്രഖ്യാപനം.

അതിനുള്ള മറുപടിയായി കോച്ച്, ഒപ്പിട്ട ജഴ്സിയും എത്തിന്നു നൽകി. തങ്ങളോട് ഐക്യദാർഢ്യപ്പെട്ട കോച്ച് ഗ്വാർഡിയോളക്ക് ഗസ്സ ടീം അംഗങ്ങളും നന്ദി അറിയിച്ചു. ‘ഈ കുപ്പായങ്ങൾ വെറുമൊരു സമാധാനത്തിന്റെ വസ്ത്രങ്ങളല്ല. പരിക്കുകളെയും തോൽപിച്ച് സ്വപ്നങ്ങളിലേക്ക് കുതിക്കുന്ന ഓരോ താരത്തിനുമുള്ള മെഡൽ കൂടിയാണ് ഈ കുപ്പായങ്ങൾ. ഞങ്ങൾ ആഗ്രഹിച്ച പോലെ ഞങ്ങൾ കാണാനും പിന്തുണക്കാനും സന്നദ്ധമായ നിങ്ങൾക്ക് നന്ദി’ -ടീം അംഗങ്ങൾ പറഞ്ഞു.

കഫിയ്യ അണിഞ്ഞുകൊണ്ടുള്ള ഗ്വാർഡിയോള പ്രസംഗികകുന്ന ചിത്രം പ്രദർശിപ്പിച്ചായിരുന്നു ടീം അംഗങ്ങൾ നന്ദി അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballGazapep guardiolaMancheste Citypalestine israel conflict
News Summary - Man City manager backs Gaza amputee football team with signed Palestinian jerseys
Next Story