1030 കോടി; റെക്കോഡ് തുകക്ക് ജാക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിൽ
text_fieldsമാഞ്ചസ്റ്റർ: ലയണൽ മെസ്സിയെ സ്വന്തമാക്കുമോ എന്ന ചർച്ചക്കിടെ ആസ്റ്റൺ വില്ലയുടെ ഇംഗ്ലീഷ് താരം ജാക് ഗ്രീലിഷിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. 10 കോടി പൗണ്ടിനാണ് (ഏകദേശം1030 കോടി) ഇംഗ്ലീഷ് താരത്തെ സിറ്റി ആറു വർഷത്തെ കരാറിൽ സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സർവകാല റെക്കോഡ് കൈമാറ്റത്തുകയാണിത്.
2016ൽ പോൾ പോഗ്ബയെ യുവൻറസിൽ നിന്ന് 9.3 കോടി പൗണ്ടിന് (ഏകദേശം 916 കോടി) വാങ്ങിയതായിരുന്നു ഇതിനു മുമ്പുള്ള റെക്കോഡ്. ആസ്റ്റണ്‍ വില്ലയുടെ നായകനായിരുന്ന 25കാരൻ ഗ്രീലിഷ് 213 മത്സരങ്ങള്‍ ക്ലബിനായി കളിച്ചു. 32 ഗോളുകൾ നേടിയ താരം 43 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
കളിയുടെ ഗതിമാറ്റി ഗോളടിപ്പിക്കാനുള്ള ഈ മിടുക്ക് കണ്ടാണ് സിറ്റി താരത്തെ വിടാതെ പിന്തുടർന്നത്. 2015 മുതല്‍ 2021 വരെ സെര്‍ജിയോ അഗ്യൂറോ അണിഞ്ഞിരുന്ന 10ാം നമ്പര്‍ ജഴ്സിയിലാണ് താരം കളിക്കുക. യൂറോ കപ്പിൽ ഇംഗ്ലണ്ട് ജഴ്സിയിൽ മിന്നും ഫോമിലാണ് ഗ്രീലിഷ് പന്തുതട്ടിയിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.