മുൻ ക്രൊയേഷ്യൻ താരം അപകടത്തിൽ മരിച്ചു
text_fieldsനികോള പോക്രിവാച്
സാഗ്റബ്: മുൻ ക്രൊയേഷ്യൻ അന്താരാഷ്ട്ര ഫുട്ബാൾ താരം നികോള പോക്രിവാച് കാർ അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാർലോവാച് സിറ്റിയിൽ നാല് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
39കാരനായ പോക്രിവാച് അടക്കം രണ്ടുപേർ മരിച്ചു. മിഡ്ഫീൽഡറായ പോക്രിവാച് 2008ലെ യൂറോ കപ്പിലുൾപ്പെടെ 15 മത്സരങ്ങളിൽ ക്രൊയേഷ്യൻ സീനിയർ ടീമിനായി കളിച്ചിട്ടുണ്ട്. ക്രൊയേഷ്യയിലെ ഡയനാമോ സാഗ്റബ്, ഫ്രാൻസിലെ മൊണാകോ, ഓസ്ട്രിയയിലെ സാൽസ്ബർ തുടങ്ങി ഡസനിലധികം ക്ലബുകളുടെ ജഴ്സിയണിഞ്ഞു. 2019 മുതൽ വിവിധ ടീമുകളുടെ പരിശീലകനുമായി. 2015ൽ അർബുദ ബാധിതനായ പോക്രിവാച് ചികിത്സക്ക് വൈകാതെത്തന്നെ കളിക്കളത്തിൽ തിരിച്ചെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.