അർജന്റീന ടീം വരുന്നതിൽ ആശയക്കുഴപ്പം ഇല്ല -മുഹമ്മദ് ഹനീഷ്
text_fieldsലയണൽ മെസ്സി
കൊച്ചി: കേരളത്തിലേക്ക് അര്‍ജന്റീന ടീം വരുന്നതില്‍ ആശയക്കുഴപ്പം ഇല്ലെന്നും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അര്‍ജന്റീന-ആസ്ട്രേലിയ സൗഹൃദ മത്സരത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ നേതൃത്വത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീറ്റിങ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ സ്റ്റെബിലിറ്റി അനാലിസിസ് വരും ദിവസങ്ങളില്‍ നടക്കും. ഇതിനുശേഷമാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജില്ല കലക്ടര്‍, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍, ജില്ല റൂറല്‍ പൊലീസ് മേധാവി എന്നിവര്‍ തയാറാക്കിയ റിപ്പോർട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങൾ വിലയിരുത്തിയ സംഘം പൂര്‍ത്തിയാക്കാനുള്ള കാര്യങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വരും ദിവസങ്ങളില്‍ പരിപാടിയോടനുബന്ധിച്ച് രൂപവത്കരിച്ച ജില്ല കമ്മിറ്റികള്‍ ദിവസവും സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി ആഴ്ചയില്‍ രണ്ട് ദിവസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. സ്പെഷ്ല്‍ ഓഫിസറുടെ നേതൃത്വത്തിലാകും തുടര്‍ന്നുള്ള നടപടികള്‍. പരിപാടിയുടെ സ്പോണ്സറുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
എം.എൽ.എസ്: ഗോൾഡൻ ബൂട്ട് മെസ്സിക്ക്
ന്യൂയോർക്: മേജർ ലീഗ് സോക്കറിൽ ടോപ് ഗോൾ സ്കോററായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ലീഗ് റെഗുലർ സീസൺ അവസാനിക്കവെ 29 ഗോളുകളുമായാണ് മെസ്സി ഗോൾഡൻ ബൂട്ട് നേടിയത്. താരത്തിന്റെ ഹാട്രിക് മികവിൽ നാഷ്വില്ലയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ഇന്റർ മയാമി മത്സരത്തിൽ 34, 63 (പെനാൽറ്റി), 81 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ.
24 ഗോൾ വീതം നേടി നാഷ്വില്ലയുടെ സാം സറിഡ്ജും ലോസ് ആഞ്ജലസിന്റെ ഡെന്നിസ് ബുവാങ്കയും മെസ്സിക്ക് പിന്നിൽ രണ്ടാമതെത്തി. എം.എൽ.എസ് ഈസ്റ്റേൺ കോൺഫറന്‍സ് പോയന്റ് പട്ടികയിലും ഓവറോൾ പട്ടികയിലും ഫിലഡെൽഫിയ യൂനിയനും (66) എഫ്.സി സിൻസിനാറ്റിക്കും (65) പിറകിൽ മൂന്നാമതാണ് മയാമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

