ഫ്രാൻസ് അട്ടിമറിഞ്ഞു; സ്പെയിനിന് സമനില- ഏഴടിച്ച് പോർചുഗൽ
text_fieldsലണ്ടൻ: തോൽവിയറിയാതെ കുതിച്ച ലോക ചാമ്പ്യൻ ഫ്രാൻസിനെ അട്ടിമറിച്ച് ഫിൻലൻഡുകാർ. അപരാജിതമായ 12 മത്സരങ്ങൾക്കൊടുവിലാണ് ഫ്രാൻസ് തോൽവി അറിയുന്നത്.
പരിക്കേറ്റ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ അസാന്നിധ്യം ജി റൂഡിനും പോഗ്ബക്കും നികത്താനായില്ല. മാർക്സ് ഫോർസും (28) , ഒന്നി വൽകാരിയും (31) നേടിയ ഗോളിലായിരുന്നു സൗഹൃദ പോരാട്ടത്തിൽ ലോക ചാമ്പ്യൻമാരുടെ കഥ കഴിഞ്ഞത് (2-0). ഫ്രാൻസിനെതിരെ ഫിൻലൻഡിെൻറ ആദ്യജയമാണിത്.രണ്ടാം പകുതിയിൽ മാർഷലും ഗ്രീസ് മാനും കാെൻറയുമെല്ലാം ഇറങ്ങിയിട്ടും വിധി മാറ്റിയെഴുതാൻ കഴിഞ്ഞില്ല.
നാഷൻസ് ലീഗിൽ പോർചുഗലിനെയും സ്വീഡനെയും നേരിടാനിരിക്കെയാണ് ഫ്രാൻസിെൻറ തോൽവി.
ഏഴടിച്ച് പോർചുഗൽ
സൗഹൃദ ഫുട്ബാളിൽ കരുത്തരായ സ്പെയിൻ നെതർലൻഡ്സ് മത്സരം സമനിലയിൽ പിരിഞ്ഞു. നാഷൻസ് ലീഗ് പോരാട്ടങ്ങൾക്ക് മുന്നോടിയായി നടന്ന അങ്കത്തിൽ ആദ്യ മിനിറ്റിലെ ഗോളുമായി സ്പെയിനാണ് ലീഡ് പിടിച്ചത്. സീസണിൽ ഉജ്ജ്വല ഫോമിലുള്ള അൽ വാരോ മൊറാറ്റ നൽകിയ ക്രോസിൽ സെർജിയോ കാ നൽസ് 19 മിനിറ്റിൽ സ്പെയിനിനെ മുന്നിലെത്തിച്ചു. ബെറ്റിസ് താരമായ കാനലിെൻറ ആദ്യ ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിലാണ് നെതർലാൻഡ്സ് തിരിച്ചടിക്കുന്നത്. 47ാം മിനിറ്റിൽ ഡോണി വാൻഡി ബീക്ക് സമനില കുറിച്ചു. പുതിയ കോച്ച് ഫ്രാങ്ക് ഡി ബോവറിനു കീഴിൽ ആദ്യ ജയം തേടുന്ന നെതർലൻഡ്സിന് പക്ഷേ , സമനില കെണി പൊട്ടിക്കാൻ കഴിഞ്ഞില്ല. ക്യാപ്റ്റൻ വാൻഡൈക് ഇല്ലാതെയാണ് ഡച്ചുകാർ കളത്തിലിറങ്ങിയത്.
മറ്റൊരു സൗഹൃദ അങ്കത്തിൽ പോർചുഗൽ 7-0ത്തിന് അൻഡോറയെ തോൽപിച്ചു. പൗളിന്യോ ഇരട്ട ഗോൾ നേടിയപ്പോൾ ബെഞ്ചിൽനിന്നെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും പെഡ്രോ നെറ്റോ, റെന റ്റോ സാഞ്ചസ്, ജോ ഫെലിക്സ് എന്നിവരും സ്കോർ ചെയ്തു. ഒന്ന് സെൽഫായും പിറന്നു.
ഇറ്റലി 4-0 ത്തിന് എസ്തോണിയയെയും, ജർമനി ചെക്ക് റിപ്പബ്ലിക്കിനെയും (1-0 ), ബെൽജിയം സ്വിറ്റ്സർലൻഡിനെയും (2-1) തോൽപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.