Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആ ജൂൺ 25 ഇന്നും മറക്കാനാകില്ല’; ക്രിസ്റ്റ്യാനോയുടെ പോരാട്ടവീര്യത്തിന് ആദരവുമായി രമേശ് ചെന്നിത്തല

text_fields
bookmark_border
‘ആ ജൂൺ 25 ഇന്നും മറക്കാനാകില്ല’; ക്രിസ്റ്റ്യാനോയുടെ പോരാട്ടവീര്യത്തിന് ആദരവുമായി രമേശ് ചെന്നിത്തല
cancel

ലോക ഫുട്ബാളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചുള്ള ആദ്യ ഓർമ പങ്കുവെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

2006 ലോകകപ്പിൽ പോർച്ചുഗലും നെതർലാൻഡ്‌സും തമ്മിൽ നടന്ന മത്സരത്തിനിടെ പരിക്കേറ്റ് കണ്ണീരോടെ കളംവിട്ട ക്രിസ്റ്റ്യാനോയെയാണ് ആദ്യമായി ഓർമയിലെത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പിന്നീട് ലോക ഫുട്ബാളിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി ചരിത്രത്തിൽ ഇടംപിടിച്ച ക്രിസ്റ്റ്യാനോയുടെ പോരാട്ടവീര്യത്തെയും പ്രകീർത്തിച്ചു.

2005 ജൂൺ 24-ന് കെ.പി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും അതിനുശേഷമുള്ള സംഘടനാ പ്രവർത്തനങ്ങളുടെ തിരക്കുകളും ഓർമിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

തൊട്ടടുത്ത വർഷം ജൂണിൽ ലോകകപ്പ് ഫുട്ബാളിന്റെ ആവേശം ലോകമെമ്പാടും അലയടിക്കുമ്പോൾ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി മത്സരങ്ങൾ കാണാൻ ശ്രമിച്ചിരുന്നു.

ലോക ഫുട്ബാളിൽ വലിയൊരു യുവതാരം ഉദയം ചെയ്തിട്ടുണ്ടെന്നറിഞ്ഞാണ് 2006 ജൂൺ 25-ന് നടന്ന പോർച്ചുഗൽ-നെതർലാൻഡ്‌സ് മത്സരം കാണാനിരുന്നത്. തന്റെ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട ദിവസമായതിനാൽ ആ തീയതി കൃത്യമായി ഓർമയിലുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

എന്നാൽ, പ്രതീക്ഷിച്ച ആവേശകരമായ പോരാട്ടത്തിനപ്പുറം അതിരൂക്ഷമായ ഫൗളുകളുടെയും ചുവപ്പുകാർഡുകളുടെയും പേരിലാണ് മത്സരം ശ്രദ്ധേയമായത്. കളിക്കിടെ പരിക്കേറ്റ ക്രിസ്റ്റ്യാനോക്ക് മത്സരം പൂർത്തിയാക്കാനായില്ല. കണ്ണീരോടെ കളം വിടുന്ന താരത്തിന്റെ ദൃശ്യമാണ് അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യ ഓർമയായി മനസ്സിൽ പതിഞ്ഞത്.

പിന്നീട് ലോകം കണ്ട ഏറ്റവും വലിയ ഫുട്ബാൾ ഇതിഹാസങ്ങളിലൊരാളായി ക്രിസ്റ്റ്യാനോ മാറി. തോൽവികളിൽനിന്നും തിരിച്ചടികളിൽനിന്നും പോരാടി മുന്നേറാനുള്ള അടങ്ങാത്ത ഇച്ഛാശക്തിയാണ് അദ്ദേഹത്തിന്റെ ജീവിതം നൽകുന്ന സന്ദേശം. മൈതാനങ്ങളിൽ സമ്മാനിച്ച അവിസ്മരണീയ നിമിഷങ്ങൾക്കും മായാത്ത ആവേശത്തിനും ക്രിസ്റ്റ്യാനോക്ക് നന്ദി അറിയിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കളിക്കാരെപ്പോലെ തന്നെ കാണികളെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന മാന്ത്രിക കളിയാണ് ഫുട്ബോൾ. ലോക ഫുട്ബോളിലെ ആ ഇതിഹാസം കളിക്കളം വിടുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് കഴിഞ്ഞകാലത്തെ കൗതുകകരമായ ഒരു ഓർമ്മയാണ്; എന്റെ പൊതുജീവിതവുമായി ഇഴചേർന്നുനിൽക്കുന്ന ഒരു സമാനത.

2005 ജൂൺ 24-നാണ് ഞാൻ കെ.പി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. വലിയ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളോടെ സംഘടനയെ ഏകോപിപ്പിച്ചു മുന്നോട്ടുപോയ നാളുകൾ.

തൊട്ടടുത്ത വർഷം, 2006 ജൂണിൽ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ലോകമെമ്പാടും അലയടിച്ചു. തിരക്കുകൾ കാരണം മത്സരങ്ങളെല്ലാം കാണാൻ കഴിഞ്ഞിരുന്നില്ലെങ്കിലും സമയം കിട്ടുമ്പോഴൊക്കെ കളി കാണാൻ ശ്രമിക്കാറുണ്ടായിരുന്നു.

ലോക ഫുട്ബോളിൽ വലിയൊരു യുവതാരം ഉദയം ചെയ്തിരിക്കുന്നു എന്നറിഞ്ഞാണ് ആ വർഷം ജൂൺ 25-ന് നടന്ന പോർച്ചുഗൽ-നെതർലാൻഡ്‌സ് മത്സരം കാണാനിരുന്നത്. എന്റെ ജീവിതത്തിലും വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നതിനാൽ ആ തീയതി മനസ്സിൽ കൃത്യമായി ഓർക്കുന്നു.

എന്നാൽ, ആ മത്സരം അതിഭീകരമായ ഫൗളുകളുടെയും ചുവപ്പുകാർഡുകളുടെയും വേദിയായി മാറി (ആ പോരാട്ടം ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതു തന്നെ അങ്ങനെയാണ്).

പരിക്കേറ്റ് കളി പൂർത്തിയാക്കാനാകാതെ കണ്ണീരോടെ കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇതാണ് അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മ. ലോകം കണ്ട ഏറ്റവും വലിയ ഇതിഹാസമായി പിൽക്കാലത്ത് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു.

തോൽവികളിൽ നിന്നും തിരിച്ചടികളിൽ നിന്നും പോരാടി മുന്നേറാനുള്ള അടങ്ങാത്ത ഇച്ഛാശക്തിയാണ് ക്രിസ്റ്റ്യാനോയുടെ ജീവിതം. മൈതാനങ്ങളിൽ സമ്മാനിച്ച അവിസ്മരണീയ വിസ്മയങ്ങൾക്കും മായാത്ത ആവേശത്തിനും നന്ദി.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story