Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൗ​റീ​ന്യോക്ക് കീഴിൽ...

മൗ​റീ​ന്യോക്ക് കീഴിൽ റയലിന് ഹാട്രിക് ജയം; മലാഗയെ എതിരില്ലാത്ത നാല് ഗോളിന് മുക്കി

text_fields
bookmark_border
മൗ​റീ​ന്യോക്ക് കീഴിൽ റയലിന് ഹാട്രിക് ജയം; മലാഗയെ എതിരില്ലാത്ത നാല് ഗോളിന് മുക്കി
cancel

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ഹോസെ മൗ​റീ​ന്യോക്ക് കീഴിൽ റയൽ മഡ്രിഡിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഞായറാഴ്ച സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മലാഗയെ തകർത്തുവിട്ടത്. സൂപ്പർ താരങ്ങളായ ജൂഡ് ബെല്ലിങ്ഹാം, കിലിയൻ എംബാപ്പെ എന്നിവരുടെ മികച്ച പ്രകടനമാണ് റയലിന് അനായാസ ജയം സമ്മാനിച്ചത്. ഇതോടെ ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിലും റയൽ വിജയം സ്വന്തമാക്കി.

ആദ്യ പകുതിയിൽ വെറും 10 മിനിറ്റിന്റെ ഇടവേളയിൽ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി റയൽ മഡ്രിഡ് തുടക്കത്തിൽ തന്നെ ആധിപത്യം ഉറപ്പിച്ചിരുന്നു. ജൂഡ് ബെല്ലിങ്ഹാം, കിലിയൻ എംബാപ്പെ, പകരക്കാരനായി ഇറങ്ങിയ ആർദ ഗുലേർ എന്നിവർ റയലിനായി വലകുലുക്കിയപ്പോൾ, മലാഗ ഗോൾകീപ്പർ അൽഫോൻസോ ഹെരേരയുടെ സെൽഫ് ഗോളും റയലിന്റെ അക്കൗണ്ടിൽ ചേർക്കപ്പെട്ടു.

മത്സരത്തിന്റെ 19-ാം മിനിറ്റിൽ മികച്ചൊരു സോളോ ഗോളിലൂടെ ബെല്ലിങ്ഹാമാണ് റയലിന് ലീഡ് നൽകിയത്. രണ്ട് ഡിഫൻഡർമാരെ മറികടന്ന് മുന്നേറിയ താരം ഹെരേരയുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഏഴ് മിനിറ്റുകൾക്ക് ശേഷം റയലിന്റെ രണ്ടാം ഗോളും പിറന്നു. എംബാപ്പെയുടെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞെങ്കിലും, റീബൗണ്ട് വന്ന പന്ത് ബെല്ലിങ്ഹാം ഹെഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. ഇത് ക്ലിയർ ചെയ്യാനുള്ള മലഗ പ്രതിരോധ താരം കാർലോസ് പുഗയുടെ ശ്രമം നിർഭാഗ്യവശാൽ ഗോൾകീപ്പർ ഹെരേരയുടെ ദേഹത്ത് തട്ടി സെൽഫ് ഗോളായി മാറുകയായിരുന്നു.

ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ ക്രോസിൽ നിന്നുള്ള തകർപ്പൻ വോളിയിലൂടെ എംബാപ്പെ റയലിന്റെ മൂന്നാം ഗോൾ നേടി. സീസണിലെ താരത്തിന്റെ നാലാം ഗോളാണിത്. ഇതോടെ ലാ ലിഗയിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ എംബാപ്പെ ഒന്നാമതെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മലഗ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. റാഫ റോഡ്രിഗസിന്റെ ഷോട്ട് പോസ്റ്റിലിടിച്ചും ചുപ്പെയുടെ ശ്രമം സൈഡ് നെറ്റിലും തട്ടി അവസാനിച്ചു.

രണ്ടാം പകുതിയിൽ റയൽ കൂടുതൽ ഗോളുകൾക്കായി ശ്രമിച്ചെങ്കിലും ബെല്ലിങ്ഹാമിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. ഒടുവിൽ മത്സരത്തിന്റെ അവസാന നിമിഷം വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്ന് അർദ ഗുലർ റയലിന്റെ ഗോൾപ്പട്ടിക പൂർത്തിയാക്കി. ആദ്യ രണ്ടു കളികളിലെ വിജയവും, സൂപ്പർ താരങ്ങളായ എംബാപ്പെ, ബെല്ലിങ്ഹാം, വിനീഷ്യസ് എന്നിവരുടെ മികച്ച ഫോമും റയലിന്റെ ആത്മവിശ്വാസം വാനോളമുയർത്തിയിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് മൗറീഞ്ഞോ ടീമിനെ അണിനിരത്തിയത്. അലക്സാണ്ടർ-അർനോൾഡ്, മാർക് കുക്കുറേയ എന്നിവർക്ക് ഈ സീസണിലാദ്യമായി ആദ്യ ഇലവനിൽ അവസരം ലഭിച്ചു.

"ടീമിന്റെ ആവശ്യാനുസരണം മുന്നേറ്റത്തിലും പിന്നിലും കളിക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ട്. മൗറീഞ്ഞോക്ക് കീഴിലുള്ള എന്റെ അറ്റാക്കിങ് മിഡ്ഫീൽഡ് റോൾ ഞാൻ വളരെയധികം ആസ്വദിക്കുന്നു. ഈ ക്ലബ്ബിനും ആരാധകർക്കും വേണ്ടി കളിക്കാൻ കഴിയുന്നത് വലിയൊരു ബഹുമതിയാണ്. അവരുടെ ആദരവ് ഏറെ സന്തോഷം നൽകുന്നു." ജൂഡ് ബെല്ലിങ്ഹാം (രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടപ്പോൾ ആരാധകർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചതിനെക്കുറിച്ച് പ്രതികരിക്കവെ).

"രണ്ടാം പകുതിയിൽ ടെമ്പോ കുറച്ച് മത്സരം നിയന്ത്രിച്ചു നിർത്താനാണ് ഞങ്ങൾ ശ്രമിച്ചത്. ഗോൾ വഴങ്ങാതിരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഫുട്ബാൾ എന്നത് മനോഹരമായ ഗോളുകൾ നേടി ആസ്വദിക്കുക എന്നത് മാത്രമല്ല, പ്രതിരോധത്തിൽ നമ്മൾ ശക്തരാണെന്ന ബോധ്യത്തോടെ മടങ്ങുക എന്നത് കൂടിയാണ്." ഹോസെ മൗ​റീ​ന്യോ..

ലാ ലിഗയിലെ മറ്റു മത്സരങ്ങളിൽ ഡിപോർട്ടീവോ ലാ കൊരൂണ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. വലൻസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. പിയറി എമെറിക് ഔബമെയാങ് ഡിപോർട്ടീവോക്കായി വലകുലുക്കിയപ്പോൾ, സീസർ ടറേഗ, മൗക്താർ ദിയാഖബി എന്നിവരുടെ സെൽഫ് ഗോളുകളും അവർക്ക് തുണയായി. അത്‌ലറ്റിക് ബിൽബാവോ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് സെൽറ്റ വിഗോയെ പരാജയപ്പെടുത്തി സീസണിലെ തങ്ങളുടെ ആദ്യ ജയം കുറിച്ചു. അലക്സ് ബെറൻഗുർ, റോബർട്ട് നവാരോ എന്നിവരാണ് ബിൽബാവോക്കായി ഗോളുകൾ നേടിയത്. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ റയോ വല്ലക്കാനോയെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridMbappemalagaJose MourinhoJude bellingham
News Summary - Real Madrid Secures Third Consecutive Win Under José Mourinho
Next Story