Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക​വ​ർ​ച്ച സം​ഘം ഘാ​ന...

ക​വ​ർ​ച്ച സം​ഘം ഘാ​ന ഫു​ട്ബാ​ള​റെ വെടിവെച്ചു കൊന്നു

text_fields
bookmark_border
ക​വ​ർ​ച്ച സം​ഘം ഘാ​ന ഫു​ട്ബാ​ള​റെ വെടിവെച്ചു കൊന്നു
cancel

അ​ക്ര (ഘാ​ന): ടീം ​ബ​സി​ന് നേ​രെ​യു​ണ്ടാ​യ സാ​യു​ധ ക​വ​ർ​ച്ച സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ ഘാ​ന പ്രീ​മി​യ​ർ ലീ​ഗ് താ​രം കൊ​ല്ല​പ്പെ​ട്ടു. ബെ​റെ​കം ചെ​ൽ​സി​യു​ടെ 20 വ​യ​സ്സു​കാ​ര​നാ​യ വി​ങ്ങ​ർ ഡൊ​മി​നി​ക് ഫ്രിം​പോ​ങ്ങാ​ണ് മ​രി​ച്ച​തെ​ന്ന് ഘാ​ന ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച സാം​റെ​ബോ​യി​യി​ൽ എ​ഫ്‌.​സി സ​മ​ർ​ടെ​ക്സു​മാ​യു​ള്ള മ​ത്സ​ര​ത്തി​നു​ശേ​ഷം ബെ​റെ​ക​മി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ഹാ​ഫോ മേ​ഖ​ല​യി​ലെ ഗോ​സോ-​ബി​ബി​യാ​നി റോ​ഡി​ലെ അ​ഹ​യി​രേ​സു​വി​ൽ വെ​ച്ചാ​ണ് ക​വ​ർ​ച്ച സം​ഘം ബ​സ് ത​ട​ഞ്ഞ​ത്.

ബ​സ് ഡ്രൈ​വ​ർ വാ​ഹ​നം പി​ന്നോ​ട്ട് എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വെ​ടി​വെ​പ്പ്. മു​ഖം​മൂ​ടി ധ​രി​ച്ച ആ​റം​ഗ സം​ഘം ബ​സി​നു​നേ​രെ നി​റ​യൊ​ഴി​ച്ചു. ത​ല​ക്ക് വെ​ടി​യേ​റ്റ ഫ്രിം​പോ​ങ്ങി​നെ ഉ​ട​ൻ ത​ന്നെ ബി​ബി​യാ​നി ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ക​ളി​ക്കാ​രും സ്റ്റാ​ഫും അ​ടു​ത്തു​ള്ള കു​റ്റി​ക്കാ​ടു​ക​ളി​ൽ ഒ​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​വാ​ന സ്റ്റാ​ർ​സി​ൽ നി​ന്ന് ലോ​ൺ ടി​സ്ഥാ​ന​ത്തി​ൽ ബെ​റെ​കം ചെ​ൽ​സി​യി​ൽ എ​ത്തി​യ​താ​ണ് ഫ്രിം​പോ​ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootghanaFootballerRobbery GangChelsea FC
News Summary - Robbery gang shoots dead Ghanaian footballer
Next Story