മണിപ്പൂരിന്‍റെ മാസ് എൻട്രി; നിലവിലെ ചാമ്പ്യൻമാരെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
text_fieldsമഞ്ചേരി: മുൻ ചാമ്പ്യൻമാരെന്ന പകിട്ടോടെയെത്തിയ സർവിസസിന് സന്തോഷ് ട്രോഫിയിലെ ആദ്യമത്സരത്തിൽ കാലിടറി. രാജ്യത്തിന്‍റെ ഫുട്ബാൾ ഫാക്ടറിയെന്ന് അറിയപ്പെടുന്ന മണിപ്പൂരാണ് ചാമ്പ്യൻമാരെ അട്ടിമറിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സർവിസസിനെതിരെ മണിപ്പൂരിന്‍റെ വിജയം. അഞ്ചാം മിനിറ്റിൽ ജനീഷ് സിങ്, 50ാം മിനിറ്റിൽ ഹോക്കിപ്, 74ാം മിനിറ്റിൽ സർവിസസിന്‍റെ മലയാളി താരം ബി. സുനിൽ വഴങ്ങിയ സെൽഫ് ഗോൾ എന്നിവയാണ് ചാമ്പ്യൻമാർക്ക് തിരിച്ചടിയായത്. കളിയിലുടനീളം സർവിസസ് ആധിപത്യം പുലർത്തിയെങ്കിലും ഗോളടിക്കാനാവാത്തത് തിരിച്ചടിയായി.
സൈന്യത്തിന്‍റെ കരുത്തുമായി ഇറങ്ങിയ സർവിസസ് ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമിച്ച് കളിച്ചു. അഞ്ചാം മിനിറ്റിൽ ലഭിച്ച ആദ്യ അവസരം തന്നെ മണിപ്പൂർ ഗോളാക്കി മാറ്റി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മണിപ്പൂരിന്‍റെ മുന്നേറ്റമാണ് ആദ്യം കണ്ടത്. 50ാം മിനിറ്റിൽ ലഭിച്ച കോർണറിലൂടെ മണിപ്പൂർ രണ്ടാം ഗോളും നേടി കളിയിൽ ആധിപത്യം ഉറപ്പിച്ചു. 74ാം മിനിറ്റിൽ മണിപ്പൂരിന്‍റെ മുന്നേറ്റത്തിനിടെ മലയാളി താരം ബി. സുനിലിന്‍റെ കാലിൽ തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്ക് കയറിയതോടെ ചാമ്പ്യൻമാരുടെ പതനം പൂർത്തിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.